Thursday 1 October 2020

പ്ലാവില പറഞ്ഞത്

  പഴുത്ത പ്ലാവില  പറഞ്ഞത് 


കുഴിയിൽമൂടാൻ മഴയും 

മണ്ണും പരിശ്രമിച്ചു എന്നിട്ടും 

ആ തണലിൽ ആകാശം

നോക്കിക്കിടന്ന  പഴുത്തില

പറയുന്നെ കേട്ടോ ,പച്ചിലകൾ 

തൻ ചിരി കണ്ടുകിടക്കാൻ 

കിരുകിരുക്കി കാറ്റിനോട് കലമ്പി 



അപ്പോഴല്ലേ അയലത്തെ കുട്ടികൾ 

കളിച്ചിരിയുമായി അവിടെവന്നു 

പെറുക്കിയെടുത്തു , പഴുത്തിലകൾ .

ഉല്ലാസമോടെ ചേർത്തുവെച്ചു 

പലില്ലാത്ത മുത്തശ്ശൻ "ചിരിച്ചിരിച്ചു...."

തൊപ്പിയുണ്ടാക്കി കൊടുക്കുമ്പോഴും  

പഴുത്തില  പരിഭവംപറഞ്ഞു 

പച്ചിലകൾ തൻ ചിരി കാണണം .



No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...