Friday 9 October 2020

ബർന്നാബാസും പുള്ളിപ്പുലികളും എന്ന മനോഹരമാ കഥയിലൂടെ

 ബർന്നാബാസും പുള്ളിപ്പുലികളും എന്ന മനോഹരമാ കഥയിലൂടെ 

കഥാകൃത്തു ഒരു യാത്രവിവരണം നടത്തുന്നപോലെ എനിക്ക് 

തോന്നി .ഒരു ഗ്രമത്തിന്റെ പച്ചപ്പും ,ആധുനിക ചിത്രവും 

ഒരുതലമുറയുടെ  പഴയ ചിത്രവും ഒരു വ്യക്തിയിലൂടെ 

തുറന്നുകാട്ടുന്നു.അവതരന്ന രീതി അഭിനന്ദനീയം. 


സൗഹൃദങ്ങളും  പച്ചയായ സംഭാഷണങ്ങളും നിഷ്കളങ്കമായ 

രീതിയിൽ അവതരിപ്പിക്കുന്നു. ടീനേജിൽ കുട്ടികളിൽ 

വന്നുചേരുന്ന ചിലതെറ്റുകളും തുറന്നുകാട്ടുന്നു ഈ കഥ.

ശകാരവും ശിക്ഷയും ഉപദേശവും ഉൾകൊണ്ട ബർന്നാബാസ് 

പിന്നീട് മാന്യതവിട്ട് ആരോടും സംസാരിച്ചിട്ടില്ല .എന്നാൽ 

അയാളിൽ പുള്ളിപ്പുലികൾ വന്നുചേരുന്നു ഒരു 

തലമുറ പിന്നിടുമ്പോൾ പക്വത എത്തിയ ആ മനുഷ്യന്റെ 

മാറ്റം എന്നെ ആശ്ചര്യഭരിതനാക്കി.


ഇന്നത്തെ സമൂഹത്തിൽ ഒരു മൊബൈലും സ്കൂട്ടറും കിട്ടിയാൽ 

എന്തും ആകാമെന്ന് ആരെയും തെറിപറയുമെന്നു കരുതുന്ന

യുവാക്കളെ എങ്ങനെ കൈകാര്യ൦ ചെയ്യണമെന്നു ബർന്നാബാസിനും 

അറിവില്ല ,അവരെ ചോദ്യംചെയ്‌തെങ്കിലും പരിഹാര മാർഗം 

ഇല്ലാതെ അയാൾ നടന്നുപോകുന്ന കാഴ്ചയാണ് 

ഒടുവിൽ തെറിക്കു തെറി,തീക്കളിതന്നെ .  

സൈബർ തെമ്മാടിത്തങ്ങൾ കൂടിവരാൻ 

സാദ്യതകൾ ഏറുന്നു .

അവിടെയാണ്‌  ഈ കഥയുടെ അവ്യകതത.

ഇത്തരം സന്ദർഭങ്ങളിൽ ഓരോ വ്യക്തിയും ഒന്നു 

ചിന്തിക്കണം നാട്ടിലെ ഏതു മക്കളാണെങ്കിലും 

വീട്ടിൽ ഒന്നു പോയി ശ്രദ്ധിക്കാൻ പറയണ൦.

സ്കൂളിൽ ആ സംഭവങ്ങൾ അറിയിക്കണം .

ബർന്നാബാസു അങ്ങന്നെ ഒന്നു ചെയ്തെങ്കിൽ ഒരു 

വായനക്കാരൻ എന്ന നിലയിൽ സംതൃപ്തി തോന്നിയേനേം .

പച്ച തെറിപറഞ്ഞ അയാൾ പോകുമ്പോൾ .....

നഷ്ടം സമൂഹത്തിന് ഈ മനോഭാവം വായനക്കാരിലും 

ഉണ്ടായേക്കുമെന്നു  തോന്നിപോകുന്നു.

നന്ദി സ്നേഹം 

വിനോദ് കുമാർ വി   


No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...