മാമ്പഴക്കാലം
ആ കാലമെങ്ങനെ ഞാൻ മറക്കും
ഒച്ചവെച്ചാ മാവിൻചോട്ടിൽ
ഓടിയെത്തും ഒപ്പം കുളിരേകി
ചിരിക്കുമാ വേനൽമഴയിൽ
വീഴും ഓരോ മാങ്ങാപെറുക്കും ...
തേൻകനി നോക്കി കണ്ണുകൾ ഓരോ
ചില്ലകളിലുടക്കും, ഇടിമിന്നൽ
പൂരമൊരുക്കും ,കൊഴിവെട്ടി
ചില്ലകളിൽ ആഞ്ഞെറിഞ്ഞു
വീഴ്ത്തും ,ചുനചുരണ്ടി ചപ്പി
ചപ്പി നാവുനീട്ടി ചുറ്റിക്കറക്കി
ചുണ്ടുകളിൽ കവിഞ്ഞു ഒഴുകുമാ
തേൻമധുരം ഒന്നുകൂടി നക്കും.
പച്ചപ്പിൻ കഥപറയും ചില്ലകളെ
വിദൂരമാകുന്നു ഇന്നെൻ കാഴ്ചകൾ ..
മിണ്ടാതെ ചുറ്റിപ്പിടിച്ച ഇത്തിള്‍ക്കണ്ണികൾ
കവർന്നത് ,ഒരേറിൽ ഒരുകുല മാമ്പഴ൦
ഹൃത്തടത്തിൽ നിറച്ചമാവിന്നു
ഉണങ്ങി കരിഞ്ഞു കരയുന്നുണ്ട് .
No comments:
Post a Comment