കണ്ണാ
കണ്ണാ നിൻ ഓമൽ ചുണ്ടുകൾ
ഓടകുഴലിനു മാത്രമല്ലോ
കണ്ണാ ആ വെണ്ണകൈവിരൽ
മെല്ലെ തലോടുന്നതും
ഓടക്കുഴലിനെ മാത്രമല്ലോ ...
കണ്ണാ നിൻ നിശ്വാസചൂടിൽ
വേണുവെട്ടിത്തിളങ്ങുമ്പോൾ
സപ്തസ്വരവീചികൾ നിറയും
ഗോകുലമാകെ വർണ്ണ വസന്തമാകും
കണ്ണാ സുസ്മിതയാം രാധയപ്പോൾ
കിങ്ങിണികൾ കിലുക്കി എത്തി
നിൻ മാലേയമാറിൽ ചേർന്നു
കൊഞ്ചി ചെറു താളം കൊട്ടി .
കണ്ണാ നിന്നുടെ തൃക്കടാക്ഷം
തേടി പൈക്കൾ ആ
പാദപത്മ൦ പുൽകി
കണ്ണടച്ച് നറുപ്പീലിയാട്ടി
മധുരമാം ലഹരിയിൽ നീ
തലോടിയതു ഓടകുഴലിനെ
മാത്രമല്ലെ .
കണ്ണാ നിൻ ഓമൽചുണ്ടുകൾ
No comments:
Post a Comment