Monday 7 December 2020

ആ 95ൽ

    ആ 95ൽ  


ആ 95ൽ  പള്ളിക്കുടത്തിന്  

പടിയിറങ്ങുമ്പോൾ എന്തേ 

പിന്തിരിഞ്ഞൊരു  നോട്ടം.

മിഴിയിണകൾ എന്തോ 

പീലിവിടർത്തി പരതിയൊരുനോട്ടം .

ആ അഞ്ചാംക്‌ളാസുമുതൽ 

ഓരോ ബെഞ്ചിലും ഒന്നിച്ചിരുന്നവർ ,

പടിഞ്ഞാറേഗ്രൗണ്ടിലെന്നും  തത്തിക്കളിച്ചവർ  

സ്നേഹബാല്യത്തിന്  ഓർമ്മകൾ 

തേടി പിന്തിരിഞ്ഞൊരു നോട്ടം.



വർണ്ണക്കുടവിരിച്ചുയരത്തിൽ  

നിൽക്കുമാ  ബദാമിന്  തണലിൽ 

പൊട്ടിച്ചു പങ്കിട്ടു ഉപ്പിലിട്ട കായ് കനികൾ  

പിന്നെ കേൾക്കാ൦ കലപിലകൾ 

ചങ്ങാതിപ്പക്ഷികൾ തൻ കൂട്ടം  

കടക്കണ്ണിട്ടുനോക്കി  മിണ്ടാതെ 

പിന്നെ വരിവരിയായി നിന്നു  

വാങ്ങി ഗുരുക്കൻമാരുടെ കടാക്ഷം. 




മനസ്സിൽ മായാ വർണ്ണങ്ങളുടെ 

തേരോട്ടം  തീർത്ത   നിത്യഹരിതമാ 

ചെട്ടികുളങ്ങര HS ൽ 

പോയിവന്നപോലെ സന്തോഷം 

പാരൂർ കടയിലെ നാരങ്ങാമിട്ടായി  

നാവിൽ മധുരിക്കവെ....പല   

മിഴി ഇണകൾ  മഴനനയുംപോലെ 

ആ 95ൽ  പള്ളിക്കുടത്തിന്  

പടിയിറങ്ങുമ്പോൾ എന്തേ 

പിന്തിരിഞ്ഞൊരു  നോട്ടം.


No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...