Friday 4 December 2020

ഹിംസയാണ് ചുറ്റും

 ഹിംസയാണ് ചുറ്റും

പ്രതീക്ഷയോടെ പുഞ്ചിരിച്ചു മിഴിതുറന്ന

കുഞ്ഞുപൂവിൻ ഇതൾചുണ്ടുകൾ

കടിച്ചുമുറിച്ചു കൊന്നിട്ടു കീടജാതികൾ

തുള്ളിയാടി ഹിംസയാണ് ചുറ്റും

ഹിംസയാണ് ചുറ്റും...


ആ കീടങ്ങളെ നാവുനീട്ടി നക്കിപിടിച്ചു

തിന്നുവാ കൂപമണ്ഡൂകങ്ങളും ചാടി

ചാടി പോകവേ പറഞ്ഞു ഹിംസയാണ് ചുറ്റും

ഹിംസയാണ് ചുറ്റും .


ഇഴഞ്ഞുവന്ന വിഷപ്പാമ്പതാ വിഷംചീറ്റി

കടിച്ചു പിടിച്ചു വളഞ്ഞുപുളഞ്ഞു 

പതുക്കെ പതുക്കെ വിഴുങ്ങി 

പത്തിവിടർത്തി പറഞ്ഞു ഹിംസയാണ് ചുറ്റും

ഹിംസയാണ് ചുറ്റും .


ചിറകടികേട്ട് ചങ്കിടിച്ചു ചക്ഷുശ്രവണനും

പതുങ്ങുവാൻ നോക്കവേ പക്ഷിരാജൻ

കൊത്തിനുറുക്കി തിന്നും വാനിൽ 

വട്ടമിട്ടുപ്പാറി പാടി കൃഷ്ണാ കൃഷ്ണാ 

ഹിംസയാണ് ചുറ്റും.


അഹിംസാ മന്ത്രം ഉരുവിട്ടുവന്ന

മഹാത്മാവിന്നെ കശാപ്പുചെയ്തു നാട്ടിൽ

നരഭോജികൾ പല്ലുകൾ കാട്ടിയിളിച്ചു 

ഏറ്റുപാടി ഹിംസയാണ് ചുറ്റും.


No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...