Thursday, 1 December 2022

ഓലക്കിളി കൂട്

ഓലക്കുരുവി കൂട് 
കൈത്തോടിൻ  അരികത്ത്
തെക്കേത്ത് ഒരു തെങ്ങുണ്ട്
ആ തെങ്ങിൽ തുഞ്ചത്ത്
ഒരു ഓലക്കുരുവി കൂടുണ്ട്.
മഞ്ഞളിൻ നിറമുള്ള
കുരുത്തോല ആടുമ്പോൾ 
പൂക്കുലകൾ കയ്യിലെടുത്തു
അണ്ണാർക്കണ്ണൻ തുള്ളുന്നെ.
കിളികള്തന് കച്ചേരി
കാറ്റേകുമിലത്താളo
കുഞ്ഞിക്കിളി കൂടിനു 
തെക്കോട്ടാ ചാഞ്ചാട്ടം.
തന്നനേ താനന്നേ  തന്നനേ താനന്നേ  
താനാനെ തന്നനേ താന്നെ താനോ  .(2 )

തെക്കോട്ടും വടക്കോട്ടും
തെങ്ങാകെ  ഉലയുമ്പോൾ
അമ്മക്കിളി ആ കൂട്ടിൽ 
പുലമ്പാറുണ്ടെ 
കാലം തെറ്റിമഴപെയ്യും
കടലാകെ തിരയുണ്ടെ 
കുഞ്ഞിക്കിളി നനയാവിധം
ഓലക്കീറുമെടയേണം
മഴയൊലിക്കാതെ മിഴിയടക്കാതെ
ആ പവിഴകൂടുകാക്കണം.
തന്നനേ താനന്നേ  തന്നനേ താനന്നേ  
താനാനെ തന്നനേ താന്നെ താനോ  .(2 )


വാനം മേലെ മുടിവെടുത്തു
ഇടിമിന്നൽ പറന്നടുത്തു
കതിരോനെ കാണാനേ 
കഴിയുന്നില്ലെ....
കാളമേഘ പടയോട്ടത്തിൽ 
തെങ്ങിലാകെ തീ പടർന്നു 
അമ്മക്കിളി കരഞ്ഞു പാറി 
കുഞ്ഞിക്കിളി കൂടുകരിഞ്ഞു 
കരഞ്ഞു കരഞ്ഞു അമ്മക്കിളിയാ 
കണ്ണീർമഴയിൽ അലിഞ്ഞു 
തന്നനേ താനന്നേ  തന്നനേ താനന്നേ  
താനാനെ തന്നനേ താന്നെ താനോ  .(2 )



No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...