കൊല
നന്മയാം ഒരു മരത്തെ
തൂക്കുകയറിൽ കെട്ടിയാട്ടി,
മറ്റൊരുമരത്തിൽ വലിച്ചുകെട്ടി.
ആവേശത്തിൽ ആയുധങ്ങൾ മൂർച്ചകൂടി.
തണലേകുന്ന കൈത്തണ്ടുകൾ വെട്ടുകത്തിയാൽ
കൊത്തി കൊത്തി മുറിച്ചുമാറ്റി
ഞരുമ്പുകൾ പിടഞ്ഞപത്രികൾ
വാസനചോരാത്ത കണ്ണീർപൂക്കൾ...
രക്തകറ ചിന്തുന്ന മഴുവിനാൽ ആ
തായ്‌മരം വേരറ്റുനിലവിളിച്ചുവീഴുമ്പോൾ
ഞെരുങ്ങുന്നു വീണകിളിക്കൂടുകൾ.
ചിതറിയോടുന്ന മറ്റുപ്രാണികൾ ,നീറുകൾ.
ഇനി അറക്കണം ചിതയൊരുക്കണം
ക്ഷോണിതൻ ചാക്കാല പറയണം.
പൊള്ളും വെയിലിൽ പോണോ
അതോ വർണ്ണകുട വിരിച്ചുപോണോ .
നന്മയാം ഒരു മരത്തെ
തൂക്കുകയറിൽ കെട്ടിയാട്ടി,
മറ്റൊരുമരത്തിൽ വലിച്ചുകെട്ടി.
ആവേശത്തിൽ ആയുധങ്ങൾ മൂർച്ചകൂടി.
തണലേകുന്ന കൈത്തണ്ടുകൾ വെട്ടുകത്തിയാൽ
കൊത്തി കൊത്തി മുറിച്ചുമാറ്റി
ഞരുമ്പുകൾ പിടഞ്ഞപത്രികൾ
വാസനചോരാത്ത കണ്ണീർപൂക്കൾ...
രക്തകറ ചിന്തുന്ന മഴുവിനാൽ ആ
തായ്‌മരം വേരറ്റുനിലവിളിച്ചുവീഴുമ്പോൾ
ഞെരുങ്ങുന്നു വീണകിളിക്കൂടുകൾ.
ചിതറിയോടുന്ന മറ്റുപ്രാണികൾ ,നീറുകൾ.
ഇനി അറക്കണം ചിതയൊരുക്കണം
ക്ഷോണിതൻ ചാക്കാല പറയണം.
പൊള്ളും വെയിലിൽ പോണോ
അതോ വർണ്ണകുട വിരിച്ചുപോണോ .
No comments:
Post a Comment