Thursday, 14 March 2019

മുളയ്‌ക്കാത്ത വിത്ത്‌

   മുളയ്‌ക്കാത്ത വിത്ത്‌
നീ ഒരു മുളയ്‌ക്കാത്ത വിത്ത്‌,
എന്നുചൊല്ലി വലിച്ചെറിഞ്ഞു.
അവർ ആ വിത്തിന്നെ ,
ആഴകടലിൽ വലിച്ചെറിഞ്ഞു ..
പൊള്ളുംമരുഭൂവിൽ വലിച്ചെറിഞ്ഞു..
എന്നിട്ടും കലി തീരാതെ
കരിമലയിൽ വലിച്ചെറിഞ്ഞു.

കടലിൻ തിരകൾക്കു മുകളിൽ
നീ അലഞ്ഞു ,
മരുഭൂവിൽ മണ്ണ്കൂനക്കു മുകളിൽ
നീ വിയർത്തു, .
മലയിൽ പാറക്കല്ലുകൾ തീർത്ത തുറുങ്കിൽ
നീ കിടന്നു .

നിൻറെ ഏകാന്ത സഹനങ്ങൾക്ക്
ഒടുവിൽ സ്നേഹ പുലരിയെത്തി.
മുറിവുകൾ തലോടി നനവുള്ള കാറ്റുമെത്തി.
ആത്മവിശ്വാസത്തിൻറെ വേരുകളിൽ,
തളിരിട്ടു തളിരിട്ടു പറ്റിപിടിച്ചു
 വളർന്നു  ഈ ഊഴിയിൽ.

വിരിയിച്ചു പച്ചപ്പിൻറെ തണൽ
വാസനപൂക്കൾ .....
അതിൽ ചേക്കേറാൻ
വർണ്ണക്കിളികൾ..എത്തി
ഫലപ്രാപ്തിയിൽ ചിരിച്ചൊന്നാടി.
മുളയ്‌ക്കാത്ത വിത്ത്‌ വൻമരമായി.
ഇന്ന് ഇതു നിൻറെ ലോകം .

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...