Sunday, 3 March 2019

എൻറെ ഗ്രാമം

എത്ര എത്രപൂക്കൾ വിരിഞ്ഞാലും
ശിവരാത്രി നാളിൽ മൊട്ടിടും 
പലവർണങ്ങളിൽ മലർച്ചെണ്ടുകൾ,
ഗ്രാമത്തിൻ ഹരിതവനിയിൽ 
ഓരോന്നായി അടുത്തടുത്താ
കരകളിൽ പുച്ചിരിച്ചു...
കാട്ടുവള്ളികൾ പോലാവടങ്ങളിൽ
ചുറ്റിപിടിച്ചു,ഞങ്ങൾ
ആർപോ ഇറോ  ഉച്ചേവിളിച്ചു.
തന്നെ താനേ താനന്നോ.
താന്നനേ താനെ  താനന്നോ.


പാടങ്ങളിൽ നാട്ടുവഴികളിൽ .
അംബരചുംബികളാം മലർച്ചെണ്ടുകൾ .
ഒളിമങ്ങാത്ത  കുഞ്ഞെളിൻ പൂക്കളും
കുംഭത്തിൻ ചൂടിലും ഒപ്പംതുള്ളി കളിച്ചു.
തന്നെ താനേ താനന്നോ.
താന്നനേ താനെ  താനന്നോ.


അതിർ വരമ്പുകൾ ചവിട്ടിനിരത്തി 
സ്നേഹമന്ത്രങ്ങൾ  ഉരുവിട്ടു
തടി തണ്ടുകൾ  തോളിൽ ഉയർത്തി
താലോലിച്ചു, കൊണ്ടുപോകവേ
വെട്ടിത്തിളങ്ങുന്ന കണ്ണാടിപോലെ
പൂ ഇതളുകൾ ഉറ്റു നോക്കി
തൊട്ടുതലോടി തെങ്ങോലകൾ
ചേക്കേറും വർണ്ണക്കിളികൾ
തന്നെ താനേ താനന്നോ.
താന്നനേ താനെ  താനന്നോ.


പതിമൂന്നു കരകൾ തൻ പ്രതീകമായി
കരവിരുതിൽ വിരിഞ്ഞ ഓരോ
പൂച്ചെണ്ടുകൾ സായംസന്ധ്യയിൽ
കണ്ണുചിമ്മും വേഗത്തിൽ
എത്തണം ഗ്രാമ ഹൃത്തിലായി.
തന്നെ താനേ താനന്നോ.
താന്നനേ താനെ  താനന്നോ.


ഭൂവിലാകെ ദോലനംനിറക്കും  
പിഞ്ചു ചുവടുകൾ,രാകുയിലിൻ
കുത്തിയോട്ടപാടുകൾ ഏറ്റു പാടി
ആനന്ദലഹരിയിൽ നിറയു
സ്വർഗീയമാം ആ കാഴ്ചകണ്ടത്തിൽ.
തന്നെ താനേ താനന്നോ.
താന്നനേ താനെ  താനന്നോ.


ആരാമമായി  അമ്പലം
പൂ സിന്ദൂരകൂടാരത്തിൽ മിന്നി
നക്ഷത്രദീപങ്ങൾ  ഒരായിരം
അമ്പിളി വെൺമഴപകർന്നിടും
മലർച്ചെണ്ടുകൾ  ഓരോന്നായി
തൃപാദങ്ങൾ  തഴുകിടും   
കുംഭഭരണി തിരുഉത്സവം
തന്നെ താനേ താനന്നോ.
താന്നനേ താനെ  താനന്നോ.


No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...