Sunday 31 March 2019

തുഷാരമേ

 തുഷാരമേ
തളിരിലകൾതൻ തുഞ്ചത്ത്
തങ്കതിളക്കത്തിൽ തുള്ളും,
തുഷാരമേ നീ ഇന്നെവിടെ ...
രാവുംപകലും ഓരോ പുൽക്കൊടിയിലും
നിന്നെ തേടിനടന്നു ഞാൻ
 ഈ കരങ്ങളിൽ ഒന്നുകൊഞ്ചിക്കാൻ ,
തുഷാരമേ,നീ ഇന്നെവിടെ...

പുലരിയിൽപാറും പൂതുമ്പിപെണ്ണേ
വിദൂരതയിൽ ഏതെങ്കിലും
പൂവാടിയിൽ നീ കണ്ടുവോ ?
തണുത്തകാറ്റിൽ മരവിച്ചു
ആ മുത്ത് കിടപ്പുണ്ടോ?
തുഷാരമേ,നീ ഇന്നെവിടെ

ഒടുവിൽ കണ്ടുനിന്നെ ചുടലപറമ്പിൽ
കറുത്തകാറുള്ള ആ രാവിൽ
ശവംനാറിപൂക്കൾ തൻ ഇതളിൽ
ആട്ടിൻതോലിട്ട ചെന്നായ്ക്കൾ തൻ നടുവിൽ.
ഇറ്റുവീഴുന്ന ചുടുരക്തതുള്ളികൾ.
തുഷാരമേ നീ ചിതറിയ ചുടുരക്തതുള്ളികൾ.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...