Wednesday 8 July 2020

ഒരു തീവണ്ടി ഞാൻ

രണ്ട് സമാന്തരമാം പാതകൾ
ജീവിത൦ നിർത്താതെ ഓടുവാൻ
ഈ  രണ്ട് സമാന്തരമാം പാതകൾ
മാടിവിളിക്കുന്നപോലെ കാണുക 
കാരിരുമ്പിൻ  ഉറപ്പുള്ള ആ കരങ്ങൾ. 
ആ പാതകൾ നൽകി ജീവിതപാഠങ്ങൾ 
പറഞ്ഞുതന്ന "താതനും തായയും പോലെ 
പാളങ്ങൾ" തുറന്നിട്ടു ജീവിതപാതകൾ 
കാറ്റും മഴയും വെയിലിലും  ഇരുട്ടിലും, 
കരുവാളിച്ചു കിടന്നകലങ്ങളിലേക്ക് ചൂണ്ടി 
കിലോമീറ്ററുകൾ വഴിയൊരുക്കി 
ഇളകാതെനിന്നു ആരെയോ കാത്തുനിന്നു.
അതിലൊരു  "മകനാ൦ തീവണ്ടി" ഓടിയോടി 
കയറി ലക്ഷ്യങ്ങളിൽ എത്തുവാൻ
പുഴയും മലയും മരുഭൂമിയും കടന്നു 
ലക്ഷ്യങ്ങളിൽ എത്തുവാൻ അവൻറെ 
ഭാരവും താങ്ങി അവർ നിന്നു 
ഉല്ലാസയാത്രക്കായി വഴിയൊരുക്കി
സ്നേഹത്താൽ വഴുതിവീഴാതെനോക്കി 
അതിലൂടെ പാദങ്ങൾ വെച്ചോടവെ  
ചക്രങ്ങൾ തൻവേഗത കൂടവെ 
തീപ്പൊരികൾ ചിതറിക്കുലുങ്ങി, പുകയും 
കരിയും ചുറ്റും നിറയവെ അഴുക്കും 
തുടച്ചു ,വിളക്കുമരങ്ങൾ അവർ തെളിച്ചു. 
"ചുവപ്പു "വെളിച്ചം പകർന്നപ്പോൾ
നിർത്തുവാൻ പറഞ്ഞുപഠിപ്പിച്ചു  
അപകടങ്ങൾ ഒഴുവാക്കിതന്നു. 
"മഞ്ഞ"  വെളിച്ചം പകർന്നപ്പോൾ
തയാറെടുപ്പുകൾ തുടരാൻപറഞ്ഞു  
"പച്ച" വെളിച്ചം പകർന്ന് പച്ചപ്പിൽ 
കുതിച്ചോടുവാൻ  ഓർമിപ്പിച്ചിരിന്നു.
അങ്ങനെ ആ മകൻ ചീറിപാഞ്ഞു
പോയപ്പോൾ ചഞ്ചലമാടി അരുണ 
പുഷ്പങ്ങൾ ആദരവാൽ  അവരെപുണർന്നു.
മകനെ  നിന്നക്കായി വഴികാട്ടാൻ 
അവർ ഉണ്ണാതെയുറങ്ങാതെ 
നിൻറെ മാറ്റൊലി കേൾക്കുവാൻ 
കാതുകൾ കൂർപ്പിച്ചു കൈനീട്ടിനിന്നു 
കാരിരുമ്പിൻ ഉറപ്പുള്ള ആ കരങ്ങൾ. 
ഈ  രണ്ട് സമാന്തരമാം പാതകൾ 

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...