Saturday 18 July 2020

ഓട്ടവീണ കാതുകൾ

ഓട്ടവീണ കാതുകൾ
കാതിലൊത്തിരി
ഓട്ട  ഉള്ളൊരു മുത്തശ്ശി
ആ ഓട്ടയിൽ ഒക്കെ
നിറച്ചു വെച്ചത്  പൂക്കൾ 
കൊഴിഞ്ഞു വീഴും പൂക്കൾ
അതിൽ കണ്ടത് ചെമപ്പുനിറമലോ


ഇല്ലായ്മകളിൽ വിറ്റുകൊടുത്തു
മക്കൾക്കായി സ്വർണ്ണ കമ്മലുകൾ.
അതിലൊരു വലിയ ഓട്ടയിലൂടെ 
നോക്കിയാൽ കാണാം
വേദനിക്കുന്ന ആ  ഹൃദയം
അവരലയും ആ തെരുവും ..
അനാഥത്വം പിന്നെ  അനാരോഗ്യം.

കാതുപറിച്ചെടുത്തവർ   
കനകം കട്ടുകൊണ്ട്   പോയപ്പോൾ
കാതിനു തന്നത് മുറിവുകൾ
മൂടാൻ കഴിയാത്ത ഓട്ടകൾ 
കാതിനു ഇമ്പമുള്ളതു കേൾക്കാൻ
കഴിയാത്ത  ചെവിയിൽ
കൈപ്പത്തികൾ ചേർത്തുപിടിച്ചു
ചോദിച്ചു കോളാമ്പി പൂക്കളെ
വല്ലതും കേൾക്കാമോ .

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...