Monday 20 July 2020

ഒരു കർക്കിടകരാവിൽ കണ്ട സ്വപ്നം

ഒരു കർക്കിടകരാവിൽ കണ്ട സ്വപ്നം.
ബലിയർപ്പിക്കുവാൻ കഴിയാത്ത
കർക്കിടകരാവിൽ കണ്ടു
ഞാനുമൊരു ദുഃസ്വപ്‌നം.
ശ്രാദ്ധം ഒരുക്കിയിലയിൽ വെച്ചു
എള്ളുമരിയും വെച്ചു ഭജിച്ചു.
ദർഫപുല്ലാൽ തീർത്ത
മോതിരവുമണിഞ്ഞു വിളക്കിനു
മുമ്പിൽ നമിച്ചു മനസിൽ ചില രൂപങ്ങൾ
ഓർത്തു ,കൈകൊട്ടി വിളിക്കവെ
അവിടിവിടെ പിണങ്ങിയിരുന്നു
നോക്കുന്നു കാക്കകളെ കണ്ടു.
ബലിതർപ്പണം ചെയ്യുവാൻ
വിങ്ങി വിങ്ങി ചെന്നു പുഴയിലേക്കു
കുത്തിയൊലിച്ചു വരുന്ന പുഴയിൽ
ചെളികലങ്ങി ചോര ചിതറുന്നു
മുങ്ങുന്നവർ താന്നുപോകുന്നപോലെ
കാലുകളിൽ ആരോ പിടിച്ചു
കൈകളിലും ആരോ പിടിച്ചു
പുളയുന്നു ഞാനും ആത്മാക്കൾ പൊട്ടിചിരിച്ചു
എന്നെ ഉയർത്തണോ മുക്കി താഴ്ത്തണോ
അലറിപ്പറയുന്നു സ്വർഗ്ഗവാതിലുകൾ
തുറക്കവേണ്ട ആ ആത്മാക്കൾ
കിളികളായി ചിലച്ചു കുഞ്ഞു മുഖങ്ങൾ
പൂക്കളായി ചിരിച്ചു സ്വപ്നങ്ങളിൽ
പോലുംവന്നവർ ആരവർ ?
അവരുടെമുഖങ്ങൾ തിരഞ്ഞു
ഞാൻ എഴുന്നേറ്റു ഭിത്തിക്ക്
തൂക്കിയിട്ട ചിത്രങ്ങളിൽ പരതിയിട്ടും കണ്ടില്ല
ഒടുവിൽ പത്രത്താളുകളിൽ നിന്നും
മനസ്സിൽപതിഞ്ഞ രൂപങ്ങൾ
കണ്ണീരൊലിപ്പിച്ച ആ ആത്മാക്കൾ.
അപമൃതുയേറ്റവർ തൻ ആരവങ്ങൾ
അപമൃതുയേറ്റവർ തൻ ആരവങ്ങൾ

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...