Sunday 26 July 2020

കരിമ്പുലിക്കുണ്ട് പ്രണയം

 കരിമ്പുലിക്കുണ്ട് പ്രണയം
കരിമ്പുലിക്കുണ്ട് കാടിൻറെയഴക് 
കരിമലയുടെ ഗർവ്  കാട്ടുതീയുടെ
കരിവീണതോ, കരളിൽ നിറച്ചത്
കൊടുംകാട്ടിലെ കറുത്തറോസാ പൂക്കളോ

കബിനിയിൽ ആ കാളിമയൻറെ കൂടെ
കണ്ടു ആനതാ൦ഗിയാ൦  പെൺപുലിയെ 
അവരുടെ അനുരാഗ ചേഷ്ടകളും കണ്ടു
കിളികൾ പാടിപാറി ചന്ദനക്കാറ്റുവീശി .

കാട്ടിലിരുട്ടിൽ അവൻ ഒടിയനായിമാറും
തുളച്ചുകയറുമാ പല്ലുകളിൽ ഇരപിടക്കും 
ഒരുതുണ്ടെങ്കിലും ഉള്ളത് നിന്നോടൊപ്പം ഭുജിക്കും
പട്ടിണിക്കിടാത്ത ആ കാലടികൾ പിൻതുടരാം 
കാമിനി നിനക്കായി  കാത്തൊന്നുനിൽപ്പൂ.

പുള്ളിപുലികളുടെ രാജ്യത്തെ രാജാവും
റാണിയുമായി കാല്പനിക കാഴ്ചകൾ തീർക്കൂ .
കറുത്ത മുത്തുകൾ നിൻകാഞ്ചനമേനിയിൽ
മുത്തമിട്ടുപകരുമാക്കരിമ്പുലി കാടിൻറെശോഭ.
നയനാഭിരാമം ഈ  കൊടുംകാട്ടിലെ പ്രണയം

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...