കരൾ പകുത്തു നൽകുവാൻ
കരളുറപ്പുവേണം പകുത്തു
നൽകുവാൻ പണവും വേണം
കരളു നൽകുവാൻ കരയണ൦
കരൾ നൽകി ആരോടൊക്കെ
കണക്കുപറഞ്ഞും കരയണം
ആ നീറും മനസിനുമൊരു കൂപ്പുകൈ.
കരൾ മാറ്റശസ്ത്രകൃയക്കു
ലക്ഷങ്ങൾവേണം അതിനുവേണ്ടി
കരങ്ങൾ ഒരുമിപ്പിച്ചു സമാഹരിച്ചു
ആദ്യം ആ പണമെത്തിച്ച മനുഷ്യ
സ്നേഹിയെയും ,തണലേകി
ഉണർന്നുപ്രവർത്തിക്കും ഒട്ടേറെയാ
വിശാല മനസുകൾക്കും കൂപ്പുകൈ.
കണക്കുകൾ പറയാതെ കരൾ നൽകി
കണ്ണുകൾ നൽകി ഹൃദയം നൽകി
ജീവനേകി അനശ്വരമാക്കി ഇവിടെ
സാധുജീവിതങ്ങൾ, ദേവലോകംപുൽകിയ
ആ മഹാത്മാവിനെ നിത്യം സ്തുതിക്കണം.
ആ മഹാത്മാവിനെ നിത്യം സ്തുതിക്കണം.
ഹൃദയങ്ങളിൽകരളുകളിൽ കണ്ണുകളിൽ
നിറയട്ടെ സ്നേഹം , കച്ചവടമാക്കിയാൽ
പരോപകാരത്തിൻ പുഞ്ചിരിനക്ഷത്രങ്ങൾ
തെളിയുകയില്ല പണമായി പിണമായി
ഇവയൊക്കെ ചെന്നെത്തും ആഡംബര
ആശുപത്രികളിൽ അവിടെ കേൾക്കാം
മനുഷ്യൻറെ അന്ത്യം,ഒരു കൂപ്പുകൈ
കരളുറപ്പുവേണം പകുത്തു
നൽകുവാൻ പണവും വേണം
കരളു നൽകുവാൻ കരയണ൦
കരൾ നൽകി ആരോടൊക്കെ
കണക്കുപറഞ്ഞും കരയണം
ആ നീറും മനസിനുമൊരു കൂപ്പുകൈ.
കരൾ മാറ്റശസ്ത്രകൃയക്കു
ലക്ഷങ്ങൾവേണം അതിനുവേണ്ടി
കരങ്ങൾ ഒരുമിപ്പിച്ചു സമാഹരിച്ചു
ആദ്യം ആ പണമെത്തിച്ച മനുഷ്യ
സ്നേഹിയെയും ,തണലേകി
ഉണർന്നുപ്രവർത്തിക്കും ഒട്ടേറെയാ
വിശാല മനസുകൾക്കും കൂപ്പുകൈ.
കണക്കുകൾ പറയാതെ കരൾ നൽകി
കണ്ണുകൾ നൽകി ഹൃദയം നൽകി
ജീവനേകി അനശ്വരമാക്കി ഇവിടെ
സാധുജീവിതങ്ങൾ, ദേവലോകംപുൽകിയ
ആ മഹാത്മാവിനെ നിത്യം സ്തുതിക്കണം.
ആ മഹാത്മാവിനെ നിത്യം സ്തുതിക്കണം.
ഹൃദയങ്ങളിൽകരളുകളിൽ കണ്ണുകളിൽ
നിറയട്ടെ സ്നേഹം , കച്ചവടമാക്കിയാൽ
പരോപകാരത്തിൻ പുഞ്ചിരിനക്ഷത്രങ്ങൾ
തെളിയുകയില്ല പണമായി പിണമായി
ഇവയൊക്കെ ചെന്നെത്തും ആഡംബര
ആശുപത്രികളിൽ അവിടെ കേൾക്കാം
മനുഷ്യൻറെ അന്ത്യം,ഒരു കൂപ്പുകൈ
No comments:
Post a Comment