Saturday 4 July 2020

ഓലക്കുരുവി കൂട്


കൈതോടിൻ അരികത്ത്
തെക്കേത്ത് ഒരു തെങ്ങുണ്ട്
ആ  തെങ്ങിൻ തുഞ്ചത്ത് 
ഓലക്കുരുവിക്കൂടുണ്ടെ

മഞ്ഞളിൻ നിറമുള്ള
കുരുത്തോല ആടുമ്പോൾ 
പൂക്കുലകൾ കയ്യിലെടുത്തു
അണ്ണാക്കണ്ണൻ തുള്ളുന്നെ

കിളികള്തന് കച്ചേരി
കാറ്റേകുമിലത്താളo
ഓലക്കിളി കൂടിനൊരു 
തെക്കോട്ടായി  ചാഞ്ചാട്ടം


തെക്കോട്ടും വടക്കോട്ടും
തെങ്ങാകെയുലയുമ്പോൾ 
അമ്മക്കിളി ആ കൂട്ടിൽ പുലമ്പാറുണ്ട്
അമ്മക്കിളി ആ കൂട്ടിൽ പുലമ്പാറുണ്ട്
കാലം തെറ്റിമഴപെയ്യും
കടലാകെ തിരയുണ്ടെ
കുഞ്ഞിക്കിളി നനയാവിധം
ഓലക്കീറുമെടയേണം 
"മഴയൊലിക്കാതെ
ഈ  പവിഴകൂടു൦ കാക്കണം".

തന്നനേ താനന തന്നനേ താനന
താനാനെ തന്നനേ താന്നെ താനോ

വാനം മേലെ മുടിവെടുത്തു
ഇടിമിന്നൽ പറന്നടുത്തു
ആകൊന്നതെങ്ങിലാകെ 
തീ പടർന്നു അയ്യോ! തീ പടർന്നു.
കുഞ്ഞിക്കിളികൂടോ കരിഞ്ഞുവീണു
അമ്മക്കിളി കരഞ്ഞുകരഞ്ഞു
ഇരുണ്ടആകാശത്തിൽ 
പാറിയലിഞ്ഞു......

തന്നനേ താനന തന്നനേ താനന
താനാനെ തന്നനേ താന്നെ താനോ (2)

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...