ഒരു കിളിചെയ്ത ചതി
കിളി നീ ആദ്യമായി
വന്നെൻ മാറിൽ
ചേർന്നിരിക്കെ
ഉത്പുളകമായി
ഞാൻ ചാഞ്ചാടി .
എൻറെ തനുവിൽ
നിൻ വർണ്ണച്ചിറകാൽ
തണുത്ത കാറ്റുവീശി.
കൊക്കുകൾ കൊണ്ട്
കൊത്തി കൊത്തി
തുടങ്ങിയപ്പോൾ
കോശങ്ങൾ നീറുന്ന
പോലെ തോന്നി
ഓട്ടയായി എന്നിൽ
മുറിവേറുമ്പോൾ നീ
മുത്തമേകി നിൻ ചൂടേകി
കൊഞ്ചിക്കുഴഞ്ഞു പാട്ടുപാടി .
നിൻറെ സൗന്ദര്യത്തിൽ
ഞാൻ അലിഞ്ഞു , ഏതോ
സിരയിൽ നീ കൊത്തിവലിച്ചു
എൻറെ ഹൃദയ൦ തുറന്ന്
നീയും ഒരു കൂട് തീർത്തു.
അവിടെ നിത്യസഞ്ചാരികൾ കൂടി
ഇണചേരവേ ഞാൻ കണ്ണുകൾ മൂടി
കളിത്തൊട്ടിലായി പല
തലമുറകൾ വിരിഞ്ഞുപാറി
പൊത്തുകൾ കൂടി
എന്നെ പൊള്ളയാക്കി വികൃതമാക്കി.
പ്രിയ കിളി നീ ചെയ്ത കൊടുംചതി.
ഒരു പുലരിയിൽ
കൊടുവാളും മഴുവുമായി
അവർ താഴെയെത്തി.
നിങ്ങൾ ഉയരങ്ങളിൽ
പാറി ചിറകുവീശി.
കുതവെട്ടി കുതവെട്ടി എന്നെ
കുത്തനെവീഴ്ത്തി ആ
മരം വിറകുകൊള്ളിയായി .
No comments:
Post a Comment