Wednesday 1 July 2020

കടലാസുതോണികൾ

ഇടവപ്പാതി മഴയിൽ
ഇടയ്‌ക്കിടെ ചെന്നുഞാൻ
വെട്ടിത്തീർത്തിരുന്നു ചാലുകൾ
തടങ്ങളും തൊടിയിൽ തിടുക്കമായി.
ഒരു തോണി ഇറക്കുവാൻ
അകത്തങ്ങുചെന്നു ഞാൻ
കീറിയെടുത്തു പഴയ
നോട്ടുബുക്കിൻതാളുകൾ
കടലാസുതോണികൾ
ഒപ്പംകൂടും കൂട്ടുകാരനും
ഒഴുക്കിവിട്ടുകളിവഞ്ചികൾ
മഴനനഞ്ഞിറങ്ങി തുഴയുവാൻ
ചെറുചുള്ളികൾ തടഞ്ഞു
നിർത്തവെ ഒട്ടിപ്പിടിച്ചു
കയറുനിതാ മണ്ണിരകൾ
കൂനൻ ഉറുമ്പുകൾ
മഴ പ്രവാഹമായി തോണി
നീങ്ങവേ അരമതിലിൽ
ഇരുന്നു ആർപ്പുവിളിച്ചതും
ഓർത്തുപോയി വീണ്ടും
കീറിയെടുത്തു പഴയ
നോട്ടുബുക്കിൻതാളുകൾ.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...