പച്ചപ്പട്ടുടുത്ത പുഞ്ചപ്പാടപ്പെണ്ണേ
നിന്നെ കാണാൻവന്നത്
ചെങ്കതിരോന്നോ ?
അതോ ഒരു വഴിപോക്കന്നോ
ആ വരമ്പത്ത് നില്പത് ഞാനും കണ്ടേ.
മേലേടത്തും നിന്നു൦
കുന്നിറങ്ങി വന്നേ... നിന്നെ കണ്ട്
പഞ്ചപുച്ഛമടക്കി വരമ്പത്തുനിന്നെ .
കൂട്ടത്തിൽ ഒരുത്തി കൊഞ്ചിക്കുഴഞ്ഞു .
മറ്റൊരുത്തി കാതിലതോതി
കാറ്റിൽ കുലുങ്ങിച്ചിരിച്ചപ്പോൾ
തിരയിളക്കം കണ്ടേ പാടത്ത്
പാട്ടുപാടി കിളികളുമെത്തിയോ പെണ്ണെ .
പച്ചപ്പട്ടുടുത്ത് പുഞ്ചപ്പാടപ്പെണ്ണേ.
.
പച്ചക്കതിരുകൾ നുള്ളിനോക്കിയുരുക്കി
ശ്വാസ്സക്കാറ്റിൽ പൊന്നിൻ പണ്ടമാക്കി
അസ്തമയത്തിൽ തെങ്ങോലകൾക്കിടയിലൂടെ
അന്തിക്കള്ളുമോന്തി മനോരാജ്യം
കാണും ചെങ്കതിരോനാടി പെണ്ണെ.
No comments:
Post a Comment