ചന്ദ്രൻറെ യാത്ര
കടലൊരു ഇളകുന്ന നൂല്പോലെ
മഴ നാരുകൾ മണ്ണിൽ ഇഴവെച്ച്
തീർത്ത വലിയുന്ന നൂല്പോലെ
അതിൻ മുകളിലൂടെ കരയിലേക്കൊരു
യാത്ര പൂനിലാചന്ദ്രൻറെ യാത്ര.
തുടരുന്ന ഞാണിന്മേൽക്കളി.
ഈ നൂല് വലിഞ്ഞു പൊട്ടുമോ
വീണു ചിതറുമോ ഈ ചന്ദ്രൻ
മേഘങ്ങളെ നിങ്ങൾ മിഴികൾ മറയ്ക്കരുത്
ഇതിനിടയിൽ കമിഴ്ന്നു തൂങ്ങികിടക്കുന്ന
ഒരു വഞ്ചിക്കാരനും ഞാണിന്മേൽക്കളി.
വീണുചിതറാതെ കുന്നിൻ മേലെ എത്തി
ചന്ദ്രൻ തീർത്തു പുഞ്ചിരി
No comments:
Post a Comment