നാരീ തവരൂപം
നാരീ തവരൂപം
കിരാതവാഴ്ചയിൽ നീറി
നീറി നീതിക്കായി
തലമുണ്ഡനംചെയ്യുന്നു.
നാരീ തവരൂപം ഒരുക്കി
ഭണ്ഡാരം നിറക്കുവാൻ
പ്രദർശനത്തിനുവെക്കുന്നു
നാരീ ശിലപോലെ
ശിരസ്സുമുതൽ പാദംവരെ
കറുപ്പ്മൂടി ശിലപോലെ
നിൽക്കുന്നു....
കുതിരകയറുന്ന കാലം
കഴിഞ്ഞുപോയി
സ്നേഹച്ചിറകുകൾ വിടർത്തി
ചങ്കൂറ്റമോടെ പുഞ്ചിരിയോടെ
പാറിപ്പറക്കുക 

No comments:
Post a Comment