മേടക്കാറ്റിൽ ഓരോ ശിഖരങ്ങൾ
മാടിവിളിക്കുന്ന പോലെതോന്നി
കണ്ണെടുക്കാൻ തോന്നുന്നില്ല
കർണികാരപ്പൂക്കളെ,
പൊൻവെയിൽ, മഞ്ഞിൻ
മൂടുപടം മാറ്റി പൊന്നിൻ
പൂക്കൾ മിനുക്കി ആദ്യം
ശിഖരങ്ങളിൽ കൈനീടംവാങ്ങി
ചുംബനം നൽകി അടർത്തിയൊരു
പൊന്നിൻ ചെറുതണ്ടുമായി
ഓടും ഓർമ്മകൾസുലഭമായി.
ചുറ്റും സ്നേഹവർഷമായി, ഒപ്പം
വിഷുപ്പക്ഷികൾ പാടിയെത്തി
No comments:
Post a Comment