Monday, 22 March 2021

ഏവൂർ പുഞ്ചപ്പാട൦ കണ്ടോ

ഈ  പുഞ്ചപ്പാട൦ കണ്ടോ ?🌾


ഏലയേല   ഈ ഏവൂർ  

പുഞ്ചപ്പാട൦ കണ്ടോ  

നല്ലോണം കണ്ടോ

കതിരോൻ നടത്തുമാ  

കനകാഭിഷേക൦ കണ്ടോ 

എൻ ഹൃദയമിവിടെ 

തുടികൊട്ടി തുള്ളുന്നുണ്ടെ 

അക്കരെയിക്കരെ പച്ചപ്പിൻ  

രണ്ടു ഊരുകളുണ്ടെ

അവിടെ പ്രിയമുള്ളവരായി 

എനിക്ക് ഏറെപ്പേരുണ്ടെ...



ഇക്കരെ അച്ഛൻവീട് ഉണ്ടേ 

അക്കരെ അമ്മവീട് ഉണ്ടേ 

അവിടിവിടെ ഓടിനടന്ന 

ഒരായിരം പൊന്നോർമ്മകൾ

എഴുന്നെള്ളി വരുന്നുണ്ടെ,

ഏലയേല   ഈ ഏവൂർ  

പുഞ്ചപ്പാട൦ കണ്ടോ  

നല്ലോണം കണ്ടോ

കതിരോൻ നടത്തുമാ  

കനകാഭിഷേക൦ കണ്ടോ 




തേരോട്ടങ്ങളുടെ കഥപാടുമാ 

ശ്രീ കണ്ണമംഗല൦ ഇക്കരയാ,  

ഇലയും തടയും നൽകി 

കുംഭത്തിൽ ഊരൂട്ടുണ്ടേ 

ആനച്ചന്തമോടെ  അക്കരെ ആറാട്ടുണ്ടേ ,

ഏവൂർ ആറാട്ടു കൊട്ടാരമതുണ്ടെ. 

ആമ്പൽത്തോട് കടന്ന് 

വഞ്ചിപ്പാട്ടുംകേട്ടു ഈ പാടത്തൂടെ 

അക്കരെയിക്കരെ ഓർമ്മകൾ 

തുള്ളു൦  എന്റെയുള്ളിലെ 

ഏലയേല പുഞ്ചപ്പാട൦ കണ്ടോ                                                                                                                                                            ✍️ vblueinkpot


No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...