ഒരു കനകക്കുന്ന്
കോംഗോയിൽ ഒരു കനകക്കുന്നുണ്ട്
അവിടെ കണ്ണുചിമ്മും സ്വർണ്ണക്കട്ടകളുണ്ട്
കൊട്ടയും കൈക്കോട്ടും ഒത്തിരി
എടുത്തോണ്ട് കുഴിമാന്തിയെടുക്കുവാൻ
അവിടെ ആബാലവൃദ്ധ൦ കൂടുന്നുണ്ട് .
ബുദ്ധിമുട്ടുകൾ വേഗംമാറ്റാൻ ആർത്തിയോടെ
ഒരുകുന്ന് കാർന്നുതിന്ന് സ്വര്‍ണ്ണഖനിയാക്കി
കുഴിമാടങ്ങൾ ഭൂമിക്ക് ഒരുക്കുന്നുണ്ട്
പടവെട്ടുവാൻ പട്ടാളം കാവൽ നില്പതുണ്ട് .
കൂട്ടരേ എൻറെ നാട്ടിലും ഇതിനെ
കവച്ചുവെക്കു൦ കടുകട്ട കുന്നുകളുണ്ട്
അവിടെ വേരോടികായ്ക്കുന്ന നിത്യ
സുന്ദര മധുരസ്വർണ്ണകനികളുണ്ട്.
പങ്കിട്ടു സ്നേഹമോടെ കഴിക്കാറുണ്ട്
ഹേയ് ! കുന്നിടിക്കാതെ സ്വർണ്ണക്കട്ടകൾ
ഡിപ്ലോമാറ്റിക്ക് വഴി കുന്നോളം എത്തുന്നുണ്ട് .
No comments:
Post a Comment