മരുഭൂവിലെ റാണി.
ഉൾപ്പൂവിലൊരു നൊമ്പരക്കടലുമായി
മരുഭൂവിൽ നിൽപ്പൂ അവളെന്നു൦
മുൾക്കിരീടം ചൂടി വേരോടി ,അലിവിനായി
ചക്രവാളങ്ങളിലെ മേഘങ്ങളെ നോക്കി
വെയിലേറ്റ് വാടാത്ത ഒരു പൂവ് തളിർത്തതോ
പൊടിക്കാറ്റിൽ വിറപൂണ്ട് അടരവെ
കളിയാക്കി പാടുന്നു കിളികൾ
കള്ളി അവൾ കള്ളിമുൾച്ചെടി...
മൺമറയവേ കുരിയാലയിൽ പറയുന്നു
അവളായിരുന്നു മരുഭൂവിലെ റാണി.
നിഗൂഢതയിൽ നിന്നെ വെള്ളപുതപ്പിച്ച
പൂനിലാവു വീണ്ടും വിളിച്ചുണർത്തുകയാണോ ?
.
No comments:
Post a Comment