ആണിനേക്കാളും പെണ്ണിൻറെ
തണ്ടെല്ലിനു പ്രകൃതി ശക്‌തി
നൽകി....തന്റേടം നൽകി .
സമൂഹമോ പെണ്ണിൻറെ
കശേരുക്കൾ ഒടിക്കുവാൻ
അണിയിച്ചു നൂറുകണക്കിന്
പൊന്നും പണ്ടം നൽകി
ഒരു സ്വർണ്ണ ശില്പമാക്കി .
ജീവിതം തുലാസിലാടി
മാറ്റിയെടുക്കുവാൻ കമ്പോളത്തിൽ
കനകശില്പങ്ങൾ വന്ന്‌കൂടി
മനസ്സിന് കെൽപ്പിലാത്തവൾ
ഒരു പെൺകുഞ്ഞിനെ കൊന്ന്
സ്ത്രീജന്മ൦ ശപിച്ചു സ്ത്രീധനം
ഓർത്തു നീറി തൂങ്ങിയാടി.
No comments:
Post a Comment