Thursday, 21 October 2021

പടിയിറങ്ങുന്ന സൂര്യനെകണ്ടൂ

 തടപടാ കുടു കുടു 

താളത്തിൽ  പാളത്തിലൂടെ 

കൂവിപ്പായുന്ന തീവണ്ടി .

തൻ  ജാലകത്തിലൂടെ 

മിഴികൾക്ക് നിറമുള്ള 

കാഴ്ച്ചകൾ കണ്ടൂ , 

മദിച്ചൊഴുകുന്ന പുഴകൾ  

ചെറുദീപങ്ങൾ തെളിയുന്ന 

കോവിലുകൾ കണ്ടൂ.

കേരമലനിരകൾ കണ്ടൂ.

സായാഹ്നത്തിൽ 

പ്രിയതമക്കൊരു 

പാതിവെളിച്ചമേകി 

പാതിയിരുട്ടേകി 

ഉരുകി  പടിഞ്ഞാറോട്ടു 

പടിയിറങ്ങുന്ന സൂര്യനെകണ്ടൂ 


No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...