Saturday 23 October 2021

സ്ഫോടനം

  സ്ഫോടനം 

മേഘജാലങ്ങളും ഉത്തുംഗമലകളും

തീർക്കുന്നു മനുജാ സ്ഫോടനം.

അതിഭീകര സ്ഫോടനം 

മേഘവിസ്‌ഫോടനം.

മദിച്ചൊഴുകിയ പുഴകളോ 

കുത്തിമറിക്കുന്നു പാലങ്ങൾ 

അപഹരിക്കുന്നു ഒരായുസ്സിൽ 

പണിതീർത്ത  ഭവനങ്ങൾ .


വാക്കുകൾ കൊണ്ടും 

ആയുദ്ധക്കോപ്പുകൾ കൊണ്ടും 

മതമതിലുകൾ തീർത്ത 

തേർവാഴ്ചകൾ ,ഒരു കമ്പനം 

കൊണ്ട് ഇല്ലാതാകുന്ന കാഴ്ചകൾ 

അവശേഷിപ്പിക്കുന്നു രോദനങ്ങൾ 

വിശ്വപ്രകൃതിതൻ ഉപജാപവൃന്ദങ്ങൾ 

തീർക്കുന്ന പ്രതികാര സ്ഫോടനങ്ങൾ.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...