ആരാമോൻ?
അവൻ ബെൻസിൽ കറങ്ങട്ടെ
അവൻ കൊടി ഉയർത്തട്ടെ
അവൻ കപ്പലിൽ കറങ്ങട്ടെ
അവൻ ആടി തിമിർക്കട്ടെ
അവൻ ആള് ആരാമോൻ?
ഒരു സാധാരണക്കാരൻറെ
മകൻ അല്ലല്ലോ ....? അങ്ങ്
അറേബിയയിലെ നിയമവുമല്ലലോ
അപ്പോൾ ജാമ്യം കിട്ടുമെന്നേ .
Welcome, My romance in loneliness lives in the Poetic world; my feelings are hidden in the Vblueinkpot, this site is dedicated to poetry lovers. Hark back incidents, memories or illusions, are the sparks of this site. It will reach to you with new notions. If you have any valuable suggestions please let me know Poems ©VinodkumarV
ആരാമോൻ?
അവൻ ബെൻസിൽ കറങ്ങട്ടെ
അവൻ കൊടി ഉയർത്തട്ടെ
അവൻ കപ്പലിൽ കറങ്ങട്ടെ
അവൻ ആടി തിമിർക്കട്ടെ
അവൻ ആള് ആരാമോൻ?
ഒരു സാധാരണക്കാരൻറെ
മകൻ അല്ലല്ലോ ....? അങ്ങ്
അറേബിയയിലെ നിയമവുമല്ലലോ
അപ്പോൾ ജാമ്യം കിട്ടുമെന്നേ .
സ്ഫോടനം
മേഘജാലങ്ങളും ഉത്തുംഗമലകളും
തീർക്കുന്നു മനുജാ സ്ഫോടനം.
അതിഭീകര സ്ഫോടനം
മേഘവിസ്‌ഫോടനം.
മദിച്ചൊഴുകിയ പുഴകളോ
കുത്തിമറിക്കുന്നു പാലങ്ങൾ
അപഹരിക്കുന്നു ഒരായുസ്സിൽ
പണിതീർത്ത ഭവനങ്ങൾ .
വാക്കുകൾ കൊണ്ടും
ആയുദ്ധക്കോപ്പുകൾ കൊണ്ടും
മതമതിലുകൾ തീർത്ത
തേർവാഴ്ചകൾ ,ഒരു കമ്പനം
കൊണ്ട് ഇല്ലാതാകുന്ന കാഴ്ചകൾ
അവശേഷിപ്പിക്കുന്നു രോദനങ്ങൾ
വിശ്വപ്രകൃതിതൻ ഉപജാപവൃന്ദങ്ങൾ
തീർക്കുന്ന പ്രതികാര സ്ഫോടനങ്ങൾ.
തടപടാ കുടു കുടു
താളത്തിൽ പാളത്തിലൂടെ
കൂവിപ്പായുന്ന തീവണ്ടി .
തൻ ജാലകത്തിലൂടെ
മിഴികൾക്ക് നിറമുള്ള
കാഴ്ച്ചകൾ കണ്ടൂ ,
മദിച്ചൊഴുകുന്ന പുഴകൾ
ചെറുദീപങ്ങൾ തെളിയുന്ന
കോവിലുകൾ കണ്ടൂ.
കേരമലനിരകൾ കണ്ടൂ.
സായാഹ്നത്തിൽ
പ്രിയതമക്കൊരു
പാതിവെളിച്ചമേകി
പാതിയിരുട്ടേകി
ഉരുകി പടിഞ്ഞാറോട്ടു
പടിയിറങ്ങുന്ന സൂര്യനെകണ്ടൂ
E verybody coming up with roses red roses Oh! vinca rosea Lot of roses So soft heart, so many roses Feeling the roses rise in the dawn ...