ഇടക്കിടക്ക് പേരുമാറ്റി
വരുന്നുണ്ട് കൊറോണ ...
ഇടിച്ചുക്കേറ്റി മൂക്ക്
പൊളിച്ചു മെനക്കെടുത്തി
പോകും വഴികളിൽ
ഗോ ഗോ കൊറോണ.
പലരും പഠിച്ചപണി
പതിനെട്ടുംനോക്കി
കുത്തിവെച്ചു
വാക്‌സിൻ ഫുൾഡോസും.
ജീവിതം കരപിടിപ്പിക്കാൻ
കടൽകടന്ന്
കിടന്നു പലനാട്ടിൽ
ക്വാറന്റൈനും .
അപ്പോൾ കേൾക്കാം
വന്നിട്ടുണ്ട്
ഓ മൈ ഗോഡ്
"ഒമൈക്രോൺ" .
തീവ്രവകഭേദം.
ഞെട്ടലുവേണ്ട
ഇനിയും തുടരാം
സദാ അനുഷ്ടാനം.
മുഖത്തു മാസ്കും
കയ്യിൽതിരുമ്മാൻ സാനിറ്റയിസറു൦
കുത്തിയിറക്കാൻ കരുതൽ
വാക്‌സിനുകളും പിന്നെ
പ്രാർത്ഥന അതുമാത്രം.