vblueinkpot.blogspot.com
https://youtu.be/SoTtQyex3OI?feature=shared
Welcome, My romance in loneliness lives in the Poetic world; my feelings are hidden in the Vblueinkpot, this site is dedicated to poetry lovers. Hark back incidents, memories or illusions, are the sparks of this site. It will reach to you with new notions. If you have any valuable suggestions please let me know Poems ©VinodkumarV
vblueinkpot.blogspot.com
https://youtu.be/SoTtQyex3OI?feature=shared
ആറ്റിലോളം തുള്ളി
ആർപ്പുവിളികൾ മുഴങ്ങി
പൊന്നോണത്തോണി
കുതിച്ചുപാഞ്ഞെത്തി.
ചെണ്ടമേളം തിമിർത്തെ
ചുവടുവെച്ചു കുടവയർ
കുലുക്കി കുത്തിമറിയു൦
പുലികൾ കടവത്തിറങ്ങി
The rise with a smile
In the dense foliage
The rise with a smile
In the sandy desert
The rise with a smile
In the Clouds of darkness
The best star is you
Embraced earth in smiles
കല്ലും lpg കുറ്റിയും
അടുക്കളയിൽ
കണ്ടുമുട്ടുമ്പോൾ വീട്ടുകാരൻ
ത്രിശങ്കുസ്വർഗ്ഗത്തിൽ അല്ലോ
നെട്ടോട്ടം ഓട്ടമലോ ...തർക്കമല്ലോ
സ്വർണ്ണവർണ്ണശോഭയിൽ
ബംഗാളിയുടെ തോളിൽ
ഇരുന്നാണ് വസ്തുവിൽ
തെക്കൂന് കൊച്ചേട്ടൻ
കുറ്റികൾ എത്തിച്ചത്....
തർക്കം മൂക്കുമ്പോൾ
എന്നെ പിഴുതെറിയു൦ നാട്ടുകാർ .
നീ അപ്പോഴും അടുക്കളയിൽ
കാണും ,എൻറെ സ്വപ്നം
വടക്കുള്ള വലിയേട്ടനോട്
പറയണേ ...നാളെ
ചായ കുടിച്ചുള്ള ചർച്ചയല്ലോ
നിൻ പെരുമപാടാതെ പോകാൻ കഴിയില്ല
പൊലിമയുള്ള പൊന്നിതൾ കണ്ടാൽ.
ചുടുകാറ്റിലുരുകി മുത്തുകൾ കിലുക്കി
മിഴികൾകവരുമീ മരതകസുന്ദരി
പെരുമപാടാതെ പോകാൻ കഴിയില്ല
നിൻ പൊന്നിതൾ പുഞ്ചിരി കണ്ടാൽ
ഇതുപോലെ ഒരുപ്പൂവിനും സൗരഭ്യമേകി
ഹൃത്തടത്തിൽ പടരുവാൻ കഴിഞ്ഞെന്നും
വരികില്ല ,പെരുമപാടാതെ പോകാൻ കഴിയില്ല.
പ്രണയപ്രകൃതി🌷
പ്രണയം പരക്കെ പകരുമാ
പ്രകൃതിയെ നോക്കി ഹഹാ
കാമുകനായി ഞാനിരുന്നു.
പച്ചപന്തലിട്ടപ്പൂമരങ്ങളാട്ടി
കിളിപ്പാട്ടുമായി ഉല്ലസിച്ചു
എന്നെ ചുറ്റിപ്പിടിക്കുവാൻ
കോടക്കാറ്റുവന്നൂ.
ആകാശക്കോട്ടയിൽ ദ്രുതദുന്ദുഭിമേളം
തീർത്തു കുളിർമുത്തുകൾ കുടഞ്ഞു
കരിമേഘ തിരുമേനിമാർ നിരന്നു.
മയിലാടും കുന്നിലെ കല്ലുകളിൽ
ചാടിക്കളിച്ചു കാട്ടുവള്ളികളിലൂർ
ന്നിറങ്ങി കാട്ടരുവിപ്പെണ്ണ് കിന്നരിച്ചു
തൂമെയ്യാൽ തഴുകിനിന്നു .
ഉള്ളംനിറച്ചുപ്രകൃതിപകരുമീ
പ്രണയലഹരിയിൽ കണ്ണെടുക്കാതെ
ഞാൻ കല്പടവിൽതന്നെയിരുന്നു.
@vblueinkpot
ഒരു പനിനീർപ്പൂവിൻറെ
പുഞ്ചിരികാണാം.
ഒത്തിരിപ്പേർക്കായി
സ്നേഹസുഗന്ധം പകരാം.
ഒരുപ്പൂവിൽ നിന്നും
ഒത്തിരിമിഴികൾക്കു
ഹൃദയവർണ്ണങ്ങൾ പകരാം.
കണ്ണീർകണങ്ങൾ തുടക്കാം .
ചുറ്റും കൂർത്തമുള്ളുകൾ നിന്നാലും
വിണ്ണിൽ കാർമുകിലുകൾ നിരന്നാലും
ഓരോ പുലരിയും പനിനീർപ്പൂക്കൾ
കണ്ട് ആഘോഷിക്കാം .
E verybody coming up with roses red roses Oh! vinca rosea Lot of roses So soft heart, so many roses Feeling the roses rise in the dawn ...