Friday, 20 March 2020

കഴുവേറ്റി ആ കഴുവേറിമക്കളെ

കഴുവേറ്റി ആ കഴുവേറിമക്കളെ
കഴുവേറ്റി ആ കഴുവേറിമക്കളെ
ആരാച്ചാർ കഴുമരത്തിനരികെനിന്നു
കഴുവേറ്റി ആ കഴുവേറിമക്കളെ.
കാമകിങ്കരന്മാർ നാലുപേരും
കയറുമുറുകവേ കൈകാലുകൾ
കുടഞ്ഞു കണ്ണുകൾ തള്ളി
കയത്തിലേക് വീണു .
അവർ തൻ കഴുത്തിൽ
കുരുങ്ങികിടക്കും പാശം
പിടിച്ചു വലിച്ചു പെണ്ണവൾ
ആകാശത്തു നിന്ന് പുഞ്ചിരിച്ചു
കാലതാമസം വന്നെങ്കിലും
മകളെ നിർഭയാ നിനക്ക് നീതികിട്ടി
ഇനിയുമിവിടെ നീതിതേടി
അലയുന്നവർ ഏറെയുണ്ട്
നീതി വാങ്ങി തന്നവർക്കു നന്ദി
ഒരമ്മതൻ ഒരായിരം ആശംസകൾ.

Thursday, 19 March 2020

ചങ്കരൻ കാര്യം അറിയണം Close the bars

ചങ്കരൻ കാര്യം അറിയണം
ശിവ ശിവ ,കാര്യം ഗ്രഹിക്കാതെ
ചങ്കരൻ പിന്നെയും ബാറിൽ തന്നെ
ചങ്കരന്നും കൂട്ടാളികളും
നിറഞ്ഞാടിടുമ്പോൾ
കയ്യാങ്കളിയിൽ പിടിപിടിയെന്നു കോവിഡ്
ചങ്ങല തീർത്തിടു0.


കേരള൦ ബ്രേക്ക് ദി ചെയിൻ
പരക്കെ നടത്തിടുമ്പോൾ ,ഓർക്കുക
ചങ്കരാ ഇതു പിള്ളകള്ളിയല്ല
നിനക്കുവേണ്ടി വീട്ടുകാർക്കുവേണ്ടി
ലോകർക്കുവേണ്ടി വേണം
സ്വയം ഒരു നിയന്ത്രണം.


പൊട്ടിപ്പുറപ്പെട്ട വൈറസുകൾ
ഇല്ലാതാക്കേണ്ട ഇനി ജീവനുകൾ,
ഒരാഴ്ചത്തേക്ക്‌  മദ്യാസക്തിവേണ്ട.
ഒരാഴ്ചത്തേക്ക്‌ എങ്കിലും
ബാറുകളും വേണ്ട.
Close The Bars
Vblueinkpot

പയ്യെ പയ്യെ വന്നാതള്ളപൈയെ

പയ്യെ പയ്യെ  വന്നാതള്ളപൈയെ 
കൊമ്പുകുലുക്കി കാതുകൂർപ്പിച്ചു
എത്തിനോക്കുന്നതെന്തേ ,
ഈ പൈക്കിടാവിന്
ഇഷ്ട്ടം പുൽമേടും പിള്ളാരുമല്ലെ
കെട്ടിപ്പിടിച്ചു തുള്ളിച്ചാടി കളിച്ചോട്ടെ 
അവധിക്കാലമല്ലെ ഓടിച്ചാടികളിച്ചോട്ടെ
ഞങ്ങൾ വൈക്കോലും തീറ്റിപ്പിച്ചു
വെയിലുറക്കും മുമ്പെ കിടാവിനെ
പാലുകുടിക്കാൻ കൊണ്ടുവിട്ടേക്കാം.

Wednesday, 18 March 2020

Survival of the fittest



The birds doing the migration

Overcomes the cruel climate

Animals doing hibernation

Overcomes the cruel climate

Humans doing quarantine

Overcome the cruel covid 19

a
mistake of 21 st century



The mutant virus in a long  chain


Break it and wipe it

In hibernation or isolation

The safe and sound place is home


മലയത്തിപ്പെണ്ണ്"

മലയത്തിപ്പെണ്ണ്"
ചെമ്പാക്കുപോലൊരു പെണ്ണ്
ചെഞ്ചുണ്ടിൽ പുഞ്ചിരിതീർത്തു
ചെങ്കുത്താമലയിൽ ചരിഞ്ഞു കിടന്നു
കാലെമേഘക്കൂന്തൽചിക്കിച്ചിക്കി കോട-
മഞ്ഞിൻ പുതപ്പുമാറ്റിയുണർന്നു.
അവളെ നോക്കി പൂങ്കോഴികൾ കൂവിവിളിച്ചു
ലാസ്യഭാവത്തിൽ പെണ്ണവൾനിന്നു.
ആ മലമുകളിൽ ഉദയം പിറന്നു
ഇളകും ഓലത്തുമ്പിലൂടെ നോക്കി
മിന്നും പൊന്നരിവാൾ
ആ മലയിൽ കരിങ്കലിൽ
തേച്ചു തേച്ചു മിനുക്കിയാപ്രഭയിൽ
പാടത്തേക്കു മന്ദമന്ദം പാദംവെച്ചു
കണ്ണാടിത്തോട്ടിലെമുത്തുകൾ കിലുക്കി
പൊൻകതിരുകൾ തലോടിക്കളിച്ചു
അവൾക്കായി വർണ്ണപൂക്കൾ
നിറഞ്ഞു വയൽക്കിളികൾ
പാടി പാറിപ്പറന്നു "സൂര്യാ
സൂര്യാ നീചുന്ദരി മലയത്തിപ്പെണ്ണ്".

Tuesday, 17 March 2020

The Dance Charms

The heart of China
Pounded and faded in
the chaos of the virus.

that waves in winds
Brought unbearable pain,
many fallen and suffered
and forgotten dead bodies. fully lockdown streets


Unable to step out,
Unable to talk
But they entered in
Every corner of the city,
The Angels with wings
Physicians with a magical touch
saved them in adversity
now across the street
they dancing with charm
triumph over the rivals

Begins from where it began
let them celebrate



ചൈനതൻ നെഞ്ചകത്തിൽ

ചൈനതൻ നെഞ്ചകത്തിൽ
മഹാമാരി തീർത്ത താണ്ഡവത്തിൽ
വീണുപോയി ഒത്തിരിപ്പേർ .
അസഹ്യമാം വേദനയിൽ ഒരു
ചുവടുവെക്കാൻ കഴിയാത്തോർ
അവർക്കിടയിൽ വന്നിറങ്ങി വിണ്ണവർ
മാലാഖമാർ, ഭിഷഗ്വരന്‍മാർ
കഷ്ടതയിൽ രക്ഷയേകി
അണുവിമുകതമാക്കി
ധീര ധീരം മോദമോടെ
കൈപിടിച്ച് തെരുവിൽ
ചാരിതാർഥ്യമോടെ നൃത്തമാടി
ഹൃദയതാളമേകി മനംകവർന്നു.
ആ മാറ്റൊലി നിറയട്ടെ ലോകമാകെ.

Monday, 16 March 2020

break the chain

കണ്ണാൽ കണ്ടില്ല ആ അണുകീടങ്ങളെ
ഭൂതക്കണ്ണാടി കണ്ടുവാകീടങ്ങളെ
ലോകം വിഭജിച്ചു ഭരിക്കും
മനുഷ്യകരങ്ങളിൽ പൊറ്റപോലെ
പറ്റിപ്പിടിച്ചു  കൈകളിൽ നിന്നും
ശ്വാസത്തിൽ നിന്നും നിശ്വാസത്തിലേക്ക് 
അതിൻ കണികകൾ ചിതറിവീണു.
വൃത്തിയാക്കിയുരുക്കുമുഷ്ടിയാൽ
പൊട്ടിച്ചെറിയാം കൊറോണ തീർത്ത
ആ അണുബാധ തൻ ചങ്ങലകൾ....

പ്രതിബിംബം

പ്രതിബിംബം
വർണ്ണക്കണ്ണാടിയായി എൻ ഹൃദയം
അതിൽ നിറഞ്ഞു നിൻറെരൂപം ..
പുണരാൻ കഴിയാത്ത ദിവ്യരൂപം .
പെണ്ണെ കണ്ടുവാ കടക്കൺനോട്ടം
നിൻ ചുവന്ന വട്ടപ്പൊട്ടും
പുലരിതൻ സിന്ദൂരച്ചാർത്തും ,
ചില്ലകൾ പോലെ കൂന്തലാട്ടും 
കാറ്റിൽ വിടർന്നുമൂക്കുത്തിപൂവും
 മുല്ലപൂപുഞ്ചിരിയും നിറയവേ 
കുളിർ മഴമുത്തുകൾ  കിലുക്കി 
മഴവിൽപോലെ നിറ൦ പകർന്നു
നീ എൻ ഹൃദയക്കണ്ണാടിയിൽ ...
കാലം തീർത്തയൊരു പോറലാൽ 
തകരുന്നശബ്‌ദത്തോടെ
ആ കണ്ണാടിവീണുടഞ്ഞു.
നിൻ കുപ്പിവളകളുടഞ്ഞു
മുറിവേറ്റു ഞാന്നും നീറിപ്പുളഞ്ഞു. 

Sunday, 15 March 2020

ചാണകം

ചാണകം
ഇത് കവിതയല്ല കഥയല്ല
ചില യാഥാർഥ്യങ്ങൾ ....
പതിവുപോലാപശുത്തൊഴുത്തിൽ
ചാണകത്തിൽ കണ്ടുവാഞുളക്കുന്ന
കുറെ കുണ്ടളപ്പുഴുക്കൾ ,
അതിനെ പെറുക്കികളഞ്ഞു
ദുര്‍ഗന്ധം വമിക്കുമാച്ചാണകം 
കൈയാൽ വാരി അരക്കൊട്ടയിൽ നിറച്ചു
ചുമടുവെച്ചു തലയിൽവെച്ചുനടന്നു.
നേന്ത്രവാഴക്കും ,ചേനക്കും
ചേമ്പിനും ചീനിക്കും
നാളികേരത്തിനു൦ വാരിയിട്ടു.
ഗോമൂത്രംക്കോരി ചീരക്കും തളിച്ചു
പുഷ്ടിയും പച്ചപ്പും പറമ്പിൽകണ്ടു.
"അപ്പോഴും കുണ്ടളപ്പുഴുക്കൾ
ചാണകക്കുഴിയിൽ  തന്നെ ,
തിന്നും കുടിച്ചും കിടക്കുന്നു "
ആ കർഷകൻ ചിരിച്ചുനടന്നു.
ഗോവിന്ദനുനേദിക്കാൻ
പശുവിന്‍ പാലുമായി,
ഒരു വാഴക്കുലയുമായി ...

നാം ഉണർന്നിരുന്നിടേണം

നാം ഉണർന്നിരുന്നിടേണം
ഒരു പോരാട്ടമല്ലെ ഉണർന്നിരിക്കാം
ക്ഷീണിതർക്കിത്തിരി വിശ്രമിക്കാ൦
ശത്രുചുറ്റുമില്ലെ മതമില്ലെ ,
രാഷ്ട്രീയമില്ലെ ആ കൂനുമേൽ
കുരുപോലെ ഇപ്പോൾ കൊറോണയില്ലെ.
ഉണർന്നിരിക്കാം കഷ്ടതയിൽ
രക്ഷനേടണ്ടെ മനുഷ്യരായി
ഒരുമ്മയോടെ  ഉണർന്നിരിക്കാം
വെടിക്കോപ്പുകളും ബോംബുകൾ
വാളുകൾ വേണ്ട വേണ്ട
വൃത്തിയും വെടുപ്പുമുള്ള
മനസും ശരീരവുമായി
ഉറ്റവർക്കായി ഉണർന്നിരിക്കാം.

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...