Tuesday, 30 October 2018

ആശംസകൾ


ആശംസകൾ
നീലകടലൊരു മിന്നും പാവാടയും
മണല്ത്തരികൾ പച്ചപ്പാർന്നമേലാടയും
കരിനീലമുകിൽ കൂന്തൽ  ചീകികെട്ടി
അകലെ കിഴക്കോട്ടുനോക്കി കണ്ണുചിമ്മി
പൂവദനത്തിൽ സുര്യതിലകം ചാർത്തി .
സൗരഭ്യമേകുമാ  ഇളംകാറ്റിൽ
ലാസ്യഭാവമോടെ മലയൻറെ
പുത്രി അവൾ  പുഞ്ചിരിച്ചു .
ഹൃത്തിലാ.. അമ്പത്തൊന്
അക്ഷരമുത്തുക്കൾ ആഭരണമാക്കി .
ഇല്ലികൾ വള്ളികൾ കേര കൊറ്റക്കുടകൾ
ശോഭയേകി , പൂക്കൾചൂടി പെണ്ണവൾ
കണ്ണാടിപ്പുഴയിൽ നോക്കി.
വഞ്ചിപാട്ടും  ,കഥകളി മേളവും
കേട്ട്  ആടും മയിലായി മഴയിൽ നില്പു
വെൺആമ്പൽപൊയ്കകൾ താലമേകി
കരിയും നരിയും കിളി കൂട്ടുകാരും
ഇരവുംപകലും ആർപ്പുവിളിയുമായി
സഹ്യപുത്രിക്ക് ജന്മദിനാശംസയേകി.

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...