Friday, 31 January 2020

The great Air India.


Hey Air India

You may behind

Other scheduled flights

Brings dilemma to passengers

In abroad journeys

But today, kept the promise

It’s great to see your wings in the sky

Above the dark clouds

Crossing mountains and walls

Like an angel, you fly

Bring back to the homeland

Seen many in panic

You landed in Wuhan

Where the corona waves

In quarantine measures

On-time holds together

 The Indians in crisis

Here you the great Air India.



Thursday, 30 January 2020

മകനെ നല്ലൊരു മകനെ

മകനെ നല്ലൊരു മകനെ
നിനക്കൊരു ചക്കരയുമ്മ
അച്ഛന്റെ തോളിൽ ഭാരമേറെയുണ്ട്
ആരോടും പറയാതെ നട്ടെല്ലുവളക്കാതെ
ദിനരാത്രങ്ങൾ ദുരിതപർവങ്ങൾ
താണ്ടിപ്പോകുമാ അച്ഛനുവേണ്ടി
ചോറ്റുപാത്രത്തിൽ ഇത്തിരി
കഞ്ഞിവാങ്ങി കൂടെചെല്ലാൻ
ഒരു മകനെങ്കിലും കൂടെയുണ്ട്

Monday, 27 January 2020

മണ്ണുമാന്തി

മണ്ണെടുക്കുന്നൊരു മണ്ണുമാന്തി
നീ തള്ളിയിട്ടന്നു മണ്ണുമാന്തി
കൂരതകർത്തു മണ്ണുമാന്തി
ഓടിക്കളിച്ച ആ മണ്ണുമാന്തി
പ്ലാവുമാന്തി തെങ്ങുമാന്തി
പൂത്തുനിൽക്കുന്ന മാവുംമാന്തി
പൈങ്കിളികൾ പാടുo കൂടുവീണു
മണ്ണുമാന്തി അവ തൻ നെഞ്ചിലിട്ടു
ചക്രം കയറിയിറങ്ങുനേരം
പിടഞ്ഞു ഒരുപിടിമണ്ണുമായി
ചിറകുവിരിച്ചു കണ്ണടച്ചു ,
രക്തമൊലിച്ചിറങ്ങി
ഛിന്നഭിന്നമായി സ്വപ്നതൂവലുകൾ
നിറ൦ മാറി കാറ്റിലാകെപ്പാറി
പുഴയും മാന്തി മലയും മാന്തി.
കെല്പുകെട്ടു കാറ്റും നിശ്ചലമായി.
കേട്ടിട്ടില്ലാത്തവിധം മണ്ണുമാന്തി
യന്ത്രതിലായിരിക്കുന്ന മനുഷ്യൻറെ
മനസ്സിൽ അത്യാര്‍ത്തിയാണ്
ആ നീരാളിക്കരങ്ങളിൽ
മണ്ണെടുക്കുന്നൊരു മണ്ണുമാന്തി.
അതുകണ്ട് ആകാശം വിതുമ്പി.

Dear Lajjavathi,

Dear Lajjavathi,

For a candid shot

In feathery blonde crown

You, smiles and dances

But for a romantic pose

When I touch

You become timid

Vividly says touch me not.

Touch me not

With prickly thorns

Drops the leaflets

And become gloomy.

So sensitive silly lass

stops talking….


Sunday, 26 January 2020

Salute to My Nation


Salute to My Nation
it's a proud emotion
Heartbeats…
Still the last breath
Together overcome all allegations
Tricolor flag for the devotion.
Salute to My Nation
it's a proud emotion.

Who made this nation?
The father of the nation
And freedom fighters
Around the clock
The soldiers in the border
In patience and determination
Without any compensation
With many Sacrifications
Made these equations

The diverse culture,
Lovely landscapes..
In the great republic of India
It lives with us
It lives with us
with the rhythm
Heartbeats…
Salute to My Nation
it's a proud emotion
"Vande Mataram"
Vblueinkpot


എൻറെചങ്ങാതിമാര്‍.

മധുര നാരങ്ങാവെള്ളം കുടിച്ചു
കപ്പലണ്ടി കൊറിച്ചും
കളിത്തട്ടിൽ ഉത്സവ൦ കണ്ടിരുന്നു.
അവിടെ കളിപ്പാട്ടങ്ങൾ വാങ്ങി
ആ മണ്ണിൽ ഓടിക്കളിച്ചിരുന്നു.
ആ രാവിൽ അര്ദ്ധചന്ദ്രന്നും
ഒരു നക്ഷത്രവും
അമ്പലനടയിലേക്കു നോക്കി
ശോഭയോടെ നിന്നു
നാളെയും ഞാൻ അവിടെ പോകും.
നല്ല ഓർമ്മകളിൽ,കാലം മാറി
അവർ വരുമോ എൻറെചങ്ങാതിമാര്.

Friday, 24 January 2020

ഈ പറമ്പിലെ കാക്ക

ഈ പറമ്പിലെ കാക്ക
കാലെകിരണങ്ങൾ വീഴും നേരം
കൊത്തിപ്പെറുക്കാൻ
അടുക്കള വാതിലിൽ എത്തിടും
പരുഷമായി കരയുന്ന
പറമ്പിലെ കാക്ക.
കൂടെവിടെ കൂടെവിടെ
എന്ന് ചോദിക്കവേണ്ട
അത് ഈ പറമ്പിലെ കാക്ക .


മുഖത്തടിക്കും പോലെ ചൊല്ലും
പോ കാക്കെ പോ കാക്കെ
കറുത്ത കാക്കേ ,ആട്ടിയോടിക്കുമ്പോൾ
കുണ്ടിലും കുഴിയിലും കണ്ടത്തിലും
ആരും കാണാതാതെങ്ങോലക്കുള്ളിലും
ചിറകൊതുക്കിപോയി കരഞ്ഞിരുന്നു.
ഈ പറമ്പിലെ കാക്ക. 


കിട്ടുന്ന ചോറ് കൊക്കിലാക്കി
ആ കൂട്ടിലെ കുഞ്ഞുങ്ങൾക്ക്
കൊണ്ടുകൊടുക്കുന്നുണ്ട്
ചില്ലിക്കൂടിരിക്കും മരക്കൊമ്പിലേക്കു
ആരു വന്നാലും പൂച്ചയോ
പരുന്തോ വിഷപ്പാമ്പുകൾ
ആയാൽപോലും റാഞ്ചിടും
ഒരുമയോടെ കൊത്തിപറന്നിടും
പരുഷമായി കരയുന്ന
ഈ പറമ്പിലെ കാക്ക. 


സന്തോഷത്തിലും ആപത്തിലും
അടുക്കലെത്തി കാകദൃഷ്ടിയോടെ
കാര്യങ്ങൾ നോക്കികണ്ടു ,
കൂടില്ലാ കുയിലിൻ കുഞ്ഞിനെ
വളർത്തി വലുതാക്കി, എങ്കിലും
എച്ചിലുപെറുക്കിയായി
പരുഷമായി കരയുന്ന
പറമ്പിലെ കാക്ക. 


ഒടുവിൽ , തെക്കേപറമ്പിൽ
തിലോദകം തിന്നാൻ
കൈകൊട്ടിവിളിക്കുമ്പോൾ
കാവിലെ പൂമരത്തിൽ
പാടുന്നഗാനശിരോമണികൾ
തിരിഞ്ഞു നോക്കാത്തപ്പോൾ
പറന്നുവന്നിടും .പരുഷമായി കരയുന്ന
പറമ്പിലെ കാക്ക.
ആ കാക്കയില്ലാതെ
ഒരു പറമ്പുമില്ലാ...

Wednesday, 22 January 2020

ആരാച്ചാർക്ക് ആശംസ

ആരാച്ചാർക്ക് ആശംസ
ഒരമ്മതൻ കലങ്ങിയ
കണ്ണുകൾ തെളിയുന്നിതാ
നീതിക്കായി ദശാബ്‍ദത്തോളം
പടവുകൾ കയറി
തളർന്ന കൈകാലുകൾ
നിവരുന്നിതാ
ആരാച്ചാർക്ക് ആശംസ
ഒരമ്മതൻ ആയിരം ആശംസ.


അസുരവിത്തുകൾ
വീണ്ടും  തഥാവിധം
തനൂജ തൻ തനുവിൽ
മനതാരിൽ ഭയമേകി
പടർന്നുകേറുന്നു...നീതിക്കായി 
കെഞ്ചുമൊരുമ്മയെ  അടിച്ചുകൊല്ലുന്നു.
ഈ ഭൂവിൽ അപമാന ജ്വരമേറുന്നു
വലിച്ചെറിയു അവർ
തൻ കഴുത്തിലേക്ക്
ചക്ഷു ശ്രവണമാ൦ കയറുകൾ
ചുറ്റിമുറുകട്ടെ..ഉണ്ടകണ്ണുകൾ
തള്ളട്ടെ കഴുമരത്തിൽ
കിടന്നുപിടയട്ടെ വിരൂപികൾ
ആരാച്ചാർക്ക് ആശംസ
ഒരമ്മതൻ ആയിരം ആശംസ.


ഇരക്കായി മെഴുകുതിരികൾ
ഇരക്കുക ഇനി വേണ്ട
അനുശോചനകൾ വേണ്ട
വേണം നിർഭയക്കായി
ശത്രുസംഹാരം പൂജകൾ
തൊട്ടുകൊടുക്കാം സിന്ദൂരക്കുറി
കൈയിൽ വെച്ചുകൊടുക്കാ൦
തൂക്കുകയറുകൾ .....ഉണ്ടിവിടെ
ആണൊരുത്തൻ ആരാച്ചാർ
ആ ആരാച്ചാർക്ക്
ഹൃദയത്തിൽ നിന്നും
ഒരായിരം ആശംസകൾ.

എട്ടുകാലി


The golden spider"s web
Entangles each flora and fauna

എട്ടുഗൃഹങ്ങളിലും എത്തിപ്പിടിക്കുന്ന
എട്ടുകാലി വെട്ടിത്തിളങ്ങുന്ന എട്ടുകാലി
മേല്ലെവാനിൽ നിന്നും സ്വർണ്ണ നൂലു
തീർത്തു സപ്തവര്ണങ്ങളിൽ
പൂമരങ്ങളിൽ വള്ളിക്കൊടികളിൽ
വലവിരിച്ചു പുലരിയിൽ പാടും
കിളികളെ കാത്തിരുന്നു... നൃത്തമാടി
പാറും വർണ്ണശലഭങ്ങളെ കാത്തിരുന്നു.
മലമുകളിൽ മറഞ്ഞിരുന്നു
കടലിൽ തിരയിൽ
കാല്‍ വലിച്ചു നീട്ടി നടന്നു
സുന്ദരഭൂവിൽ സ്വർണ്ണവലവിരിച്ചു


the Dusk

കടലിനക്കരെ താഴുമാസൂര്യനും
ചേക്കേറുവാൻ പാറുന്ന കിളികളും
കളകള ശബ്ദത്തിൽ, എന്തോ മന്ത്രിക്കുമ്പോൾ 
ഇരുളിൻറെ കൈകളിലേക്ക്
ഏകനായി വീഴുന്നു ഞാൻ....

Monday, 20 January 2020

പരീക്ഷയെന്നൊരു ഭൂതം

പരീക്ഷയെന്നൊരു ഭൂതം
ഉറക്കം കെടുത്തും ഭൂതം
കയറും നിനവുകളിൽ നിറയും
പറയും ഇതു നിൻറെ ഭാവി
ബാഗിൽ വെച്ചൊരാ
പുസ്തകങ്ങൾ തുറന്നു
വായിച്ചു പഠിക്കാൻ
വഴി ഒരുക്കി..
പരീക്ഷയെന്നൊരു ഭൂതം.

തലകുത്തി മറിഞ്ഞു
കൂടെക്കളിച്ചവർ ഒത്തുകൂടി.
തലച്ചോറുപുകച്ചു
ഇന്റർനെറ്റും മൊബൈലും
കുതന്ത്രങ്ങളും വിരാമമിട്ടു.
ഒരു കട്ടൻ കുടിച്ചു
കണ്ണുകൾ തുറന്നിരുന്നു
വർത്തമാനങ്ങൾ കുറക്കൂ.
സമ്മേളിച്ച് സന്തോഷമോടെ
ഒപ്പം വായിച്ചുച്ചത്തിൽ പഠിക്കു.
വഴി ഒരുക്കി..
പരീക്ഷയെന്നൊരു ഭൂതം.

പിള്ളാർക്കെല്ലാം ഭൂതമെന്നു
കേട്ടാൽ അടുത്തുവന്നാൽ
ഉത്‌ക്കണ്‌ഠയേറും
നിർഭയരായി ഗുരുഭക്തിയോടെ
ഒത്തുപിടിച്ചാൽ ആ
ഭൂതം സ്വപ്നങ്ങൾ എല്ലാം
പണിഞ്ഞു തീർക്കും
ഉയരങ്ങളിലേക്കു കൊണ്ടുപോകും
സൗഭാഗ്യങ്ങൾ വാരിച്ചൊരിയും .
വഴി ഒരുക്കി .
പരീക്ഷയെന്നൊരു ഭൂതം.

തോറ്റവനെ ജയിപ്പിക്കും ഭൂതം
ജയിച്ചവനെ തോൽപ്പിക്കും ഭൂതം
തലവര എന്ന് ചൊല്ലാതെ
ഭൂതത്തെ അടിമയാക്കി
ജീവിതകാലം കൂടെക്കൂട്ടു .
വിനോദ്‌കുമാർ വി

Sunday, 19 January 2020

chromatic display

Under a shady tree
I saw the chromatic display
Where the fallen leaves
Tickled in my bare feet
murmured so many things
Aging is varied, colorful
And loves the soil bed...

കന്യകയാം ഒരു കാട്

കന്യകയാം ഒരു കാട്
കളകളം പാടുന്ന
കിളികൾ നിറയും
ഹൃദയക്കൂട്
സൂര്യപ്രഭയുള്ള കണ്ണുകൾ
ചിമ്മി ചിമ്മി തുറന്നു
മലപോലുയർന്ന മാറിടവും
പച്ചില ചേലയാട്ടി ശ്വാസം
എടുത്തു ആ മലച്ചി..
ചന്ദന കാറ്റിൽ കൈകൾ വീശി
പുഞ്ചിരിപ്പൂക്കൾ വിടർത്തി
പുഴയാ൦ പാദസരങ്ങൾ
കിലുക്കി നടന്നു ഇന്നലെ
ഈ വഴി ഒരു
കന്യകയാം കാട്
അവളെ ഇന്നാരോ
മഴുവിനാൽ പിച്ചിചീന്തി
നഗ്നയാക്കി കിടത്തി
ചിത്രകാരൻ വിഷാദമോടെ
വരച്ച അവളുടെ മുഖത്താകെ
കുമിളകൾ തീർത്ത
കാട്ടുതീ ...
വിനോദ് കുമാർ വി

Friday, 3 January 2020

പൂക്കൾ

ചാരെ പുലരി വന്നു
സ്വർണ്ണ തൂവലാൽ
ചാരുലത തൻ
കയ്യിൽ തൊട്ടു
നിറമാർന്ന പൂക്കൾ
വിടർന്നു
ഏണമിഴിപോലാടും
ഇതളിൽ ചുംബിച്ചു
പ്രണയ
മധുരം നുകരും
ചിത്രശലഭങ്ങൾ
നിറഞ്ഞു
ഈ പൂവാടിയിൽ
നീ ഇല്ലെങ്കിൽ
ആരതി ഇല്ല
ആരാധന ഇല്ല
ആരാമം ഇല്ല

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...