Monday 27 January 2020

മണ്ണുമാന്തി

മണ്ണെടുക്കുന്നൊരു മണ്ണുമാന്തി
നീ തള്ളിയിട്ടന്നു മണ്ണുമാന്തി
കൂരതകർത്തു മണ്ണുമാന്തി
ഓടിക്കളിച്ച ആ മണ്ണുമാന്തി
പ്ലാവുമാന്തി തെങ്ങുമാന്തി
പൂത്തുനിൽക്കുന്ന മാവുംമാന്തി
പൈങ്കിളികൾ പാടുo കൂടുവീണു
മണ്ണുമാന്തി അവ തൻ നെഞ്ചിലിട്ടു
ചക്രം കയറിയിറങ്ങുനേരം
പിടഞ്ഞു ഒരുപിടിമണ്ണുമായി
ചിറകുവിരിച്ചു കണ്ണടച്ചു ,
രക്തമൊലിച്ചിറങ്ങി
ഛിന്നഭിന്നമായി സ്വപ്നതൂവലുകൾ
നിറ൦ മാറി കാറ്റിലാകെപ്പാറി
പുഴയും മാന്തി മലയും മാന്തി.
കെല്പുകെട്ടു കാറ്റും നിശ്ചലമായി.
കേട്ടിട്ടില്ലാത്തവിധം മണ്ണുമാന്തി
യന്ത്രതിലായിരിക്കുന്ന മനുഷ്യൻറെ
മനസ്സിൽ അത്യാര്‍ത്തിയാണ്
ആ നീരാളിക്കരങ്ങളിൽ
മണ്ണെടുക്കുന്നൊരു മണ്ണുമാന്തി.
അതുകണ്ട് ആകാശം വിതുമ്പി.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...