വെണ്മുകിലെ മരുഭൂവിലായി
സ്നേഹ വർഷമായി
വിജനമാം വഴിയിൽ
Welcome, My romance in loneliness lives in the Poetic world; my feelings are hidden in the Vblueinkpot, this site is dedicated to poetry lovers. Hark back incidents, memories or illusions, are the sparks of this site. It will reach to you with new notions. If you have any valuable suggestions please let me know Poems ©VinodkumarV
വെണ്മുകിലെ മരുഭൂവിലായി
സ്നേഹ വർഷമായി
വിജനമാം വഴിയിൽ
തീ ചൂണ്ടും വിരലുകൾ
കണ്ണുകളിൽ കടലായിരുന്നു
നിങ്ങളെ ചൂണ്ടുന്നു ...
ആ തീ ചൂണ്ടും വിരലുകൾ
ഉത്തരുവുകളിറക്കി
ഒരു വീടിൻറെ അസ്ഥിവാരം
കിളച്ചു കയ്യാളുന്നതോ നീതി
നീതിപീഠമേ ..
കരുതൽ ഉള്ളൊരു
നെഞ്ചിൻ കൂട്
കരിഞ്ഞു കനലായി
മാറവെ കണ്ടു പൊള്ളി
ചോര പൊടിഞ്ഞ കണ്ണുകൾ.
തീ ചൂണ്ടും വിരലുകൾ
കക്ഷിചേർന്നു നിങ്ങളും
ഊതികത്തിക്കുവാൻ
എത്തുന്നോ ഈ മഹാവ്യാധിയിൽ
നീതിപീഠമേ ..
ചായ കടക്കാരൻ കൊച്ചേട്ടൻ
ചായ കടക്കാരൻ കൊച്ചേട്ടൻ
ഉണ്ടല്ലോ നല്ല നൈപുണ്യം
കൈകൾ ഉയർന്നു വീശി
പതപ്പിച്ചതോ നല്ല സ്വാദുള്ള
നാടിൻറെ പാൽ ചായ
കടയിൽ വരുന്നവരോട്
നാവും കാതു൦ മിഴികളും
ചോദിച്ചറിഞ്ഞും പറഞ്ഞും
ഫേസ്ബുക്കും വാട്സ് ആപ്പും
ഇല്ലാത്ത കാലത്തു കാലത്തേ
നാട്ടാരുടെ വിശേഷങ്ങൾ...
ഇടിവെട്ടിപ്പെയ്യുന്ന മഴയെത്തും
ഉച്ചി പൊള്ളുന്ന വെയിലത്തും
മാടക്കടയിൽ തടിബെഞ്ചിൽ
ആളുകൾ ഒത്തുകൂടുന്നുണ്ട് .
താലി
താലികെട്ടി കൊണ്ടുവന്നവളേ
വല൦ കാൽവെച്ചു പതുങ്ങി
കുലുങ്ങി വിളക്കെടുത്തു
വീടിൽ കയറി ഇരുന്നവളെ
നാണമോടെ മാറി നിന്നവളെ
പതിയുടെ പാദം വന്ദിച്ചു
സിന്ദൂരം എന്നും വരച്ചു
മക്കളുടെ പൊന്നമ്മയായി ..
കഷ്ടപ്പാടുകളിൽ പതിയുടെ
പാതിയായി കൂടെക്കൂടി
ഒരായുസിൻ പുണ്യം പകർന്നവളെ
ഹൃദയം നിൻറെ താലിയായി
നീയോ വീടിൻറെ റാണിയായി.
മായാത്ത കാൽപ്പാടുകൾ
തീർത്തവർ ഏറെയുണ്ട്
ജീവിതയാത്രയിൽ ഇടവഴികളിൽ
അപരിചിതർ അല്ല ആ
പരിചിത കാലൊച്ചകൾ
പിന്നിലേക്ക് വലിയുമെൻ
കാലുകളെ ഒപ്പംകൂട്ടി
മനസ്സിൽ ഉത്സാഹമേകി
നേർവഴികാട്ടിയ കാൽപ്പാടുകൾ
ഹൃദ്യമാക്കി ആ മുഖങ്ങൾ
വർഷിക്കട്ടെ സ്നേഹപുഷ്പങ്ങൾ
മായാത്ത കാൽപ്പാടുകൾ
ഇന്ന് ഞാൻ കണ്ടു
ചിരിച്ചുപോകുന്നു ചില
ആത്മരോദനം ....
ഇന്ന് ഞാൻ കാണുന്നു
ദാന ധർമ്മo നടത്തുന്നവൻറെ
ആത്മരോദനം ....
പിന്നെകേൾക്കാം
കള്ളപ്പണം വെളിപ്പിച്ച
രോദനം ....
ഇന്ന് ഞാൻ കാണുന്നു
കൊലപാതകിയെ തിരയാതെ
രക്തസാക്ഷിക്കായി
കൊന്നവനും കൊടിയെടുക്കും
രാഷ്ട്രിയക്കാരന്റെ
രോദനം
ഇന്ന് ഞാൻ കണ്ടു
ചിരിച്ചുപോകുന്നു ചില
ആത്മരോദനം ....
കർദിനാൾ വസ്ത്രത്തിൽ
കാമദേവനും
കന്യകത്വം തുന്നിചേർത്ത്
കന്യകക്കായി പ്രാർത്ഥിക്കുന്ന
മത പണ്ഡിതർ തൻ രോദനം
ഇന്ന് ഞാൻ കണ്ടു
ചിരിച്ചുപോകുന്നു ചില
ആത്മരോദനം ..
ഹാപ്പി ക്രിസ്‌തുമസ്
സൂര്യൻ മേഘപുതപ്പുമാറ്റി
മഞ്ഞുമൂടിയ പുലരിയിൽ
മെല്ലെ മെല്ല നോക്കി പച്ചപ്പാർന്ന
ക്രിസ്മസ് മരത്തിൻ കൈകളിൽ
മുത്തമിടവേ മഞ്ഞുകട്ടകൾ
ഹിമദീപ്‌തിയിൽ തിളങ്ങി
ചിറകു ചേർത്തു ചില്ലകളിൽ
പാടി ക്രിസ്മസ് കിളികൾ പാറി.
തണുത്തകാറ്റിൽ വിറച്ചുകൊണ്ട്
അവിടെ ഒരു മുത്തശ്ശൻ കാണുവാനെത്തി
സമഭാവന തൻ ശാന്തി തൻ
സന്ദേശമെഴുതി, സമ്മാനങ്ങൾ
ക്രിസ്തുമസ് കാർഡുകൾ നൽകി.
പാരാകെ പുൽക്കുടിൽ കെട്ടി
പൂർണേന്ദുതഴുകവേ ഒരായിരം
വർണ്ണ നക്ഷത്രദീപങ്ങൾ മിന്നി
മാലാഘമാർ പാറി
കുട്ടികൾ പാടിയാടി
ഉണ്ണിയേശുവിനെ വാഴ്ത്തി
ശാന്തി തൻ ജന്മദിനാഘോഷം
സ്നേഹത്തിൻ ഒരു ക്രിസ്‌തുമസ് .
ഹാപ്പി ഹാപ്പി ക്രിസ്‌തുമസ് .
സുഗതെ സ്വാതികെ അമ്മേ
ചിറകൊടിഞ്ഞൊരാ പക്ഷിയും
മഴു തിന്നൊരാ മരച്ചില്ലകളും
കണ്ണീർപ്പുഴയും തിരയുന്നു നിന്നെ
നിൻ അക്ഷരനിധികൾ
പാരിലാകെ പാടിപ്പകർന്ന
കവിതാപുസ്തകതാളുകൾ
അടക്കം പറഞ്ഞു അമ്മേ
നിൻ മിഴികൾ പകർന്ന
കാഴ്ചകൾ സ്നേഹമിവിടെ
സുഗതെസ്വാതികെ അമ്മേ
വിടചൊല്ലിയോ വേദനയോടെ ..
തുലാമഴപ്പെണ്ണിൻ ഇടുപ്പിൽ കണ്ടുവായിരുണ്ട
ചാക്കുകെട്ടുകൾ, വെള്ളി മിന്നൽപ്പിണരു
കൂട്ടിക്കെട്ടി സഹ്യാദ്രിതൻ ശിരസ്സിൽവെച്ചvl
താഴ്വാരഭംഗിയാസ്വദിച്ചു തുലാമഴപ്പെണ് vl
ത്രിസന്ധ്യയിൽ കോരിത്തരിച്ചു നിന്നുപോയി.
ദീപവുമേന്തി സഖികളാ൦ മിന്നാമിന്നികൾ
ആ അണയാത്ത കൽവിളക്കുകൾ വഴി തെളിച്ചു
കാണുവിനാരണ്യത്തിലെ ഓരോ പ്രണയക്കാഴ്ചകൾ
മാനുകൾ മയിലുകൾ കാട്ടും അനുരാഗക്രീഢകൾ
പ്രണയക്കിളികൾ ചേക്കേറും പൂമരകൊമ്പുകൾ
പുഴകളിൽ ഉല്ലസിച്ചു ഇല്ലികൾ കുലുക്കി
ചക്കരവാക്കുമായി കാമുകൻ കാറ്റുമെത്തി
കൈകൊട്ടിച്ചിരിച്ചു കെട്ടിപ്പിടിച്ച് ചുറ്റിക്കറങ്ങി
മഞ്ഞുപുതപ്പിൽ അവർ ഇരുട്ടിലേക്കുപോയി
പെയ്യാതെ പോയൊരു തുലാമഴപ്പെണവൾ
തൊടിയിലെ കൂരയിൽ
കുഞ്ഞവൻ കണ്ടുവാ
മുത്തശ്ശൻറ് തൊട്ടിൽ
ഇളo കാറ്റുകൊണ്ട്
മാവിൻറെ തണലിൽ
കിളികൾതൻ കൊഞ്ചൽകേട്ടു
കളിവാക്കുപറഞ്ഞു
ഉറങ്ങാന്നെത്തു൦ അവൻ
മുത്തശ്ശൻറെ മാറിലായി
ആ പഴയചാരുകസേരയിൽ.
അതിരുകൾ
അതിരുകൾ പറഞ്ഞുതന്ന "പൂകൈതകൾ"
മുറിവേൽപ്പിക്കാo മുള്ളുകൾ കുപ്പിച്ചില്ലുകൾ
അവിടെകണ്ടു കൂട്ടുകൂടുന്ന നാട്ടുകുരുവികൾ
ഒന്നിച്ചു ഒച്ചയോടെ പറന്നുനടന്ന വയലുകൾ
അതിരുകൾ തീർത്ത പൂകൈതകൾ .
പിന്നെയും കണ്ടു കല്ലുകൾ
മൂർച്ചയുള്ള "കമ്പിവേലികൾ"
കുടിങ്ങി കിടക്കുന്നാചിറകുകൾ
കാലിൽ ചുറ്റിയാ തുരുമ്പിച്ചകമ്പികൾ
അതിരുകൾ തീർത്ത കമ്പിവേലികൾ.
അവ പിഴുതെടുത്തു് തീർത്തു
വൻമതിലുകൾ ..വൻമതിലുകൾ ....
കോടി വിലമതിക്കും അലങ്കാരങ്ങൾ ,
അതിനുകാവലായി ആയുധധാരികൾ.
മറ്റു പരസ്യം പതിക്കരുത്.
അനുവാദം ഇല്ലാതെ അകത്തുകടക്കരുത്.
അതിരുകൾ തീർത്ത വൻ മതിലുകൾ
നാട്ടുപക്ഷികളെ, കണ്ണ് തുറക്കൂ കാണൂ
ഒടിവേറ്റ ചിറകുകൾ തുന്നിച്ചേർക്കു .
ഈ സ്വർഗ്ഗീയ ഭൂമിയിൽ ഒരുമയോടെ
അതിരുകൾ ഇല്ലാതെ പാറിപറക്കു.
മരവിച്ചു നിൽക്കുന്ന മരമിതു
ഒരു ദിവ്യ നക്ഷത്ര൦
വീണുപോയി കുരിശു
മലയിൽ കരിങ്കല്
താഴ്വരയിൽ ആ തൂ
വെള്ള ചന്തമേകും
മഞ്ഞുപുതപ്പിൽ
മരവിച്ചുകിടന്നപ്പോൾ....
കർമ്മസാക്ഷി തൻ
മിഴികൾ ചുവന്നുകണ്ടു
ചോരപ്പാടുകൾ കണ്ടു
അവൾക്കായി ഉണർന്നിരുന്നു
നന്ദി മറനീക്കി കാലമേ ...
സ്തുതിപാടി ആകാശമാകെ
നക്ഷത്രങ്ങൾ നിരന്നു
ആ കണ്ണുകൾ എല്ലാം
നിറഞ്ഞിരുന്നു ...
ഗ്രാമത്തിൻ ഭംഗിക്കായി
ചേറിൽ കളംവരക്കുന്ന
ഏരാളെൻറെ കൂടെ
വിയർത്തു നിലമുഴുതുനിൽപ്പൂ
ഒരു ജോഡി കാള....
ചാടി ചാടിക്കയറി
വരമ്പിലാകെ കയറി
നനഞ്ഞിരുപ്പൂ കൊറ്റികൾ
തവളകൾ ഓരിവിളിക്കുന്നു
മഴത്തുള്ളികൾ തകൃതി തികൃതൈയ്
പാടത്താകെ തുള്ളിക്കളിക്കുന്നു.
പൊന്നിൻനിറം ചാലിച്ചു
കൂലിവാങ്ങി കൂരയിൽ
പോകേണ്ടേ ഏറു കാളെ ഏറു
കാളെ പാടത്തു ഈ കുളിരിൽ
ഓടക്കുഴലിനു മാത്രം അല്ലോ
കണ്ണാ നിൻ ഓമൽചുണ്ടുകൾ
ഓടക്കുഴലിനു മാത്രമല്ലോ
ആ വെണ്ണകൈവിരലുകൾ
മെല്ലെ തലോടുന്നതും
ഓടക്കുഴലിനെ മാത്രമല്ലോ ...
മധുരമാം ലഹരിയിൽ
മുത്തമേകിതലോടിയതോ
നിൻ നിശ്വാസചൂടിൽ
വേണുവെട്ടിത്തിളങ്ങുമ്പോൾ
സപ്തസ്വരവീചികൾ നിറയും
ഗോകുലമാകെ വർണ്ണ വസന്തമാകുന്നു.
സുസ്മിതയാം രാധയപ്പോൾ
കിങ്ങിണിപൂക്കൾ കിലുക്കി
അരയാലിൻ ചോട്ടിലോടിയെത്തുന്നു
നിൻ മാലേയമാറിൽ ചേർന്നു
താളം കൊട്ടുന്നു .
നിന്നുടെ തൃക്കടാക്ഷം
തേടി പൈക്കൾ
പാദപത്മ൦ പുൽകുമ്പോൾ
കണ്ണടച്ച് നറുപ്പീലിയാട്ടി .
മുത്തമേകിതലോടിയതോ
കണ്ണാ നിൻ ഓമൽചുണ്ടുകൾ
ഓടക്കുഴലിനു മാത്രമല്ലോ.....
പാഴ്ക്കിനാവുകൾ പകുത്തവർ
കിടന്നത് പൂങ്കാവനത്തിലല്ല
പട്ടുമെത്തയിൽ അല്ല ...
ഒത്തൊന്നുചേർന്നവർ മണ്ണിൽ
ഒരു പ്രേതാലയത്തിൻറെ കോണിൽ
പാഴ്ക്കിനാവുകൾ പകുത്തവർ
രാത്രികാലങ്ങളിൽ രാപ്പാടികളായി
സമൂഹത്തിലെ ആചാരങ്ങൾക്ക്
അതീതമായി പ്രേമിച്ചവർ
കാളിന്ദിയുടെ കണ്ണീർ
കണ്ണാ കണ്ണാ കാർവർണ്ണാ
ആ കറുത്തമറുകുള്ള കാളിന്ദി
കരയുന്നെ കണ്ടില്ലേ
കണ്ണാ കണ്ണാ കാർവർണ്ണാ
യുഗങ്ങളോളം കുളിരോളം
കുണുക്കി ദൂരങ്ങൾ ഒഴുകിയിട്ടു൦
കണ്ണാ കണ്ണാ കാർവർണ്ണാ
നീ എന്തേ ഈ
കണ്ണീർ കാണാത്തേ...
ഗോക്കളും ഗോപാലവൃന്ദങ്ങളും
തീരത്തു മയങ്ങിവീഴുന്നു
നാടിനു കെട്ടവൾ ആകുന്നു
കണ്ണാ കണ്ണാ കാർവർണ്ണാ
കടമ്പുവൃക്ഷങ്ങൾ മുറിയുന്നു
വൃന്ദാവനങ്ങൾ വാടുന്നു
കറുത്തമൊട്ടുകൾ നിറയുന്നു
കണ്ണാ കണ്ണാ കാർവർണ്ണാ
നീ എന്തേ ഈ
കണ്ണീർ കാണാത്തേ...
കാൽച്ചിലമ്പൊലികൾ
കാതോർത്തു ,
വേണുരാഗത്തിൽ അലിഞ്ഞെന്നു൦
പ്രണയമഴനനയാൻ
കൊതിയായി കണ്ണാ
കണ്ണാ കാർവർണ്ണാ
കാളിന്ദി ഇന്ന് കേഴുന്നു
നീ എന്തേ ഈ
കണ്ണീർ കാണാത്തേ...
സ്വയ൦വരം
സീതയെ സ്വയ൦വരം ചെയ്തൊരു രാമാ ,
കാട്ടിലേക്കയച്ചൊരു ശ്രീരാമാ,
യജ്ഞം ജയിക്കുവാൻ കാഞ്ചന സീതയെ
വാമഭാഗത്തു ഇരുത്തിയ ശ്രീരാമാ
കണ്ണീരുവറ്റാത്ത ഗര്‍ഭിണിയാ൦ സീതയെ
ക്രൂരമൃഗങ്ങളുള്ള കാട്ടിലയച്ചു
വിരഹദുഃഖത്തിൽ രാജ്യം
ഭരിച്ച രാമാ ജയ് ശ്രീരാമാ
പ്രിയ ഭരതാ
അനിയാ പ്രിയ ഭരതാ
വേണ്ട ഈ ശ്രീരാമ രാജ്യം.
മൂല്യങ്ങൾ ഉള്ള പ്രിയ
മര്യാദാപുരുഷോത്തമൻ
സന്തോഷമോടെ ആശീർവദിച്ചു
നൽകട്ടെ ഈ ഭാരത രാജ്യം
കാനന്ന വാസിയായി
കാഷായവസ്ത്ര൦ ധരിച്ചു
അവതാര ധർമ്മ൦നിറവേറ്റാൻ
ഇറങ്ങുന്ന എന്നെ പിൻ തുടരേണ്ട
ഇനിയേറെ സംവത്സരങ്ങൾ
കഴിഞ്ഞാലും വന്നില്ലെങ്കിലും
വേണ്ട ഈ ശ്രീരാമ രാജ്യം.
ഒരുഗോപുരത്തിന്റെ മുകളിലും
കയറി ആത്മഹത്യക്ക് ഒരുങ്ങരുതെ
അനിയാ പ്രിയ ഭരതാ
വേണ്ട ഈ ശ്രീരാമ രാജ്യം.
കിറ്റുകൾ തീർത്ത ഹിറ്റുകൾ
ഭക്ഷണപ്പൊതികളും നൽകി
മരുന്ന് പൊതികളും നൽകി
കിറ്റുകൾ തീർത്ത വിജയം
ജനകീയ അടിത്തറയുള്ള
പാർട്ടിക്ക് കിട്ടി ഹിറ്റുകൾ
താങ്ങും തണലും നൽകി
ഓരോ ഊരിൽ കൊടിക്കീഴിൽ
ഒന്നിപ്പിച്ചു എതിരാളികളെ
അതിശയിപ്പിക്കുമാ വിജയം
അപ്പോൾ സ്വർണ്ണ ബിസ്ക്കറ്റോ
മണ്ണാകട്ടകൾ ,വേണം കിറ്റുകൾ
പാർട്ടിക്ക് കിട്ടി ഹിറ്റുകൾ
തടവറ
എൻ മിഴികളെ
മിഴികളെ എൻ മിഴികളെ
നിങ്ങൾ പ്രണയക്കിളികളാ
കുളിരുള്ള നീർച്ചോലയിൽ
കൃഷ്ണമണികളോ തെന്നി
പോകും കളഹ൦സങ്ങളാ ....
അടുത്താണെങ്കിലും
കടക്കണ്ണിട്ടു തിരഞ്ഞെങ്കിലും
പരസ്പരം കാണാൻ കഴിയുന്നില്ലയോ
കിനാവുകളിൽ നിങ്ങൾ
ചുറ്റിക്കറങ്ങി കണ്ട്
മനതാരിൽ ഒന്നാകുന്നുവോ...
കരിമഷിയും എഴുതണം
മിഴിപ്പീലികൾ വിരിച്ചാടണം
നിറങ്ങൾ മാത്രം കാണണം
കരടുകൾ ഇളക്കി ചുവന്നു
കരയരുത് എൻ മിഴികളെ
എൻ ഹൃദയ൦ നോവുമേ .
പ്രണയമന്ത്രങ്ങൾ ഉരുവിട്ട്
എഴുതട്ടെ പ്രണയ കാഴ്ചകൾ
ഒന്നിച്ചു മിഴകളടക്കു൦വരെ
ഓടികളിക്കണം എനിക്കായി
വിരഹത്തിൻ പ്രിയ മിഴികളെ
പേപ്പട്ടി
പേപ്പട്ടികളെ
തല്ലികൊല്ലു൦ ...
കാവലിരിക്കും
വീട്ടിലെ വാലാട്ടി
പട്ടിയെ കെട്ടിവലിച്ചു
കടിച്ചു കൊല്ലും ...
എടുക്കണം
നാടാകെ കുത്തിവെപ്പ്
കുരക്കാത്ത
പേപ്പട്ടിയെ കണ്ടു
റോഡിൽ ഒരു
ചീറിപ്പായും കാറിൽ
കാക്കേ കാക്കേ കാവതി കാക്കേ
നിന്നോടിഷ്ടം ഉണ്ടെന്നു൦ .
എന്നിട്ടും പടിക്കലെത്തി
വിളിക്കുമ്പോൾ എച്ചിലുമാത്രം
ഞാൻ തന്നു...പോ കാക്കേ
എത്രവെട്ടം പറഞ്ഞു ...
കൂടിലാ കുഞ്ഞി കുയിലിനെ
പോറ്റുവാൻ എത്ര വിഴുപ്പുകൾ
തോളേറ്റി പാറി നടന്നു...
കാക്കേ കാക്കേ കാവതി കാക്കേ
നിന്നോടിഷ്ടം ഉണ്ടെന്നു൦ .
ഇരയാണ്
തൊട്ടപ്പോൾതോന്നി മണ്ണിൻ
മുഖത്തിളകുന്ന ചുളിവെന്നോ
വളമണ്ണിലാ വെയിലിലായി
ഉരുകുകയാണ്, മണ്ണുതിന്നു
വറുതിയിൽ കഴിയുകയാണ്
ചെളിയിൽ ചിലപ്പോൾ കട്ടപിടിച്ചു
കാഴ്ചമങ്ങി കിടക്കുമ്പോൾ മഴയിൽ
എഴുനേൽക്കുകയാണ്,ഉഴുതു
മണ്ണു മറിക്കുകയാണ്, ശ്വാസം
നൽകി വിത്തുകൾ വളര്‍ത്തുകയാണ്.
ചൂണ്ടകളിൽ ചോരക്കു ചുവപ്പാണ്
വേദനകൾകൊണ്ട് പുളയുകയാണ്
ഇരയാണ് ആരുടെയൊക്കെയോ
ചൂണ്ടയിൽ മുറിച്ചുകോർത്ത
മണ്ണിൻ മിത്രമാണ് വിരയാണ്.
നിറമടർന്ന ചുവർ ചിത്രങ്ങൾ
ഇന്ന് ചലിക്കുന്നപ്പോലെ തോന്നി
വിതുമ്പി പറയുവാൻ വെമ്പുമാ
ചിത്രത്തിന് മിഴികളെ തൊട്ടു
തലോടി ,ചിതലുകൾ അരിച്ച
വഴികളിലൂടതിൽ തീപ്പൊരി
തുള്ളികൾ മിന്നി ,മനോഗതം
പറയുവാൻ കഴിയാതെ പിടഞ്ഞു
പൊലിഞ്ഞുപോയ കിനാക്കൾ
ചൊല്ലി ചില്ലുകൾചുറ്റും ചിതറി
ആസിഡുവീണ ഒരു പാവം
പെണ്ണിൻറെ നിറമടർന്ന ചിത്രം
ചുവരിൽ നോക്കാൻ പേടി
മുറിവേറ്റ പല ചിത്രങ്ങൾ
കണ്ണീരിൽ കണ്ണോടുകണ്ണുകൾ
നോക്കി ,എന്നേ വരച്ചുവെച്ച
ഇന്നിൻറെ ചിത്രങ്ങൾ ആ
കലാകാരൻറെ കൂരയിൽ
ചലിക്കുന്നപ്പോലെ തോന്നി
അടവി
അടവിയെ തഴുകി ഒരു
തടിനി അവിടൊഴുകി
ഇളകി ഇളകിയവൾ
പുളകങ്ങൾ തീർത്തു
അടവിഅവൾക്കായി
പൂത്തു പൂവർഷം ഏകി
കുളിർക്കാറ്റുമേകി
ഊഴിയിൽ വറ്റാത്ത
പ്രണയ കഥ പാടി
വർണ്ണക്കിളികൾ പാറി
കാട്ടുമൃഗങ്ങൾ ഏറുകണ്ണിട്ടു
നോക്കി കുതിച്ചുചാടി
അടവിയെ തഴുകി ഒരു
തടിനി അവിടൊഴുകി
തടിനിയിലൂടെ അവർ
അവിടെയെത്തി ഓരോ
തടി അടരുമ്പോൾ
തടിനിയും വറ്റി ...
ജീർണിച്ച തോലുകൾ
ഉടുത്തു മാനവർ തുടി
കൊട്ടി കാടുകൾ കാക്കണം
.
ആ 95ൽ
ആ 95ൽ പള്ളിക്കുടത്തിന്
പടിയിറങ്ങുമ്പോൾ എന്തേ
പിന്തിരിഞ്ഞൊരു നോട്ടം.
മിഴിയിണകൾ എന്തോ
പീലിവിടർത്തി പരതിയൊരുനോട്ടം .
ആ അഞ്ചാംക്‌ളാസുമുതൽ
ഓരോ ബെഞ്ചിലും ഒന്നിച്ചിരുന്നവർ ,
പടിഞ്ഞാറേഗ്രൗണ്ടിലെന്നും തത്തിക്കളിച്ചവർ
സ്നേഹബാല്യത്തിന് ഓർമ്മകൾ
തേടി പിന്തിരിഞ്ഞൊരു നോട്ടം.
വർണ്ണക്കുടവിരിച്ചുയരത്തിൽ
നിൽക്കുമാ ബദാമിന് തണലിൽ
പൊട്ടിച്ചു പങ്കിട്ടു ഉപ്പിലിട്ട കായ് കനികൾ
പിന്നെ കേൾക്കാ൦ കലപിലകൾ
ചങ്ങാതിപ്പക്ഷികൾ തൻ കൂട്ടം
കടക്കണ്ണിട്ടുനോക്കി മിണ്ടാതെ
പിന്നെ വരിവരിയായി നിന്നു
വാങ്ങി ഗുരുക്കൻമാരുടെ കടാക്ഷം.
മനസ്സിൽ മായാ വർണ്ണങ്ങളുടെ
തേരോട്ടം തീർത്ത നിത്യഹരിതമാ
ചെട്ടികുളങ്ങര HS ൽ
പോയിവന്നപോലെ സന്തോഷം
പാരൂർ കടയിലെ നാരങ്ങാമിട്ടായി
നാവിൽ മധുരിക്കവെ....പല
മിഴി ഇണകൾ മഴനനയുംപോലെ
ആ 95ൽ പള്ളിക്കുടത്തിന്
പടിയിറങ്ങുമ്പോൾ എന്തേ
പിന്തിരിഞ്ഞൊരു നോട്ടം.
പാതിവഴിയിൽ തനിയെ
വാനിൽ പാതിവഴിയിൽ എന്നും കാണുന്നു
ഉച്ചക്കുച്ചിയിൽ വെട്ടിത്തിളങ്ങുന്ന സൂര്യനെ
നീലക്കുടയുയർത്തി സർവ്വപ്രപഞ്ചത്തിൽ
പകർന്നുപൊൻവെളിച്ചമേകുമാ സൂര്യനെ.
വേദനപറയാതെ സായാഹ്‍നം മയങ്ങുന്ന സൂര്യനെ
പുലരിയിൽ പുഞ്ചിരിച്ചുയരുന്ന സൂര്യനെ
വാനിൽ വെട്ടിത്തിളങ്ങും തനിയെ ആ സൂര്യനെ
അഴൽമേഘങ്ങളോടൊപ്പം അനവധി
നക്ഷത്രങ്ങൾക്കു പൂക്കൾക്ക് പറവകൾക്കു
നിത്യം നിറങ്ങൾ വാരിക്കോരി നൽകി
സ്നേഹസഞ്ചാര മാർഗ്ഗങ്ങൾ ഒരുക്കി.
അനന്തവിഹായസ്സിൽ പണിചെയുന്ന
മധ്യവയസ്‌കനായ ഒരച്ഛൻറെ
വട്ടമുഖമുള്ള സൂര്യനെ പാതിവഴിയിൽ ...
Vblueinkpot
# നിറം
നിറമുണ്ട് എനിക്ക് നിറമുണ്ട്
എൻറെ ഹൃദയത്തിനു ചുവന്ന
റോസാപ്പൂവിൻ നിറമുണ്ട്
ഓരോ ശ്വാസക്കാറ്റിൽ ആടുന്നുണ്ട്
ഇതളുകൾ മന്ത്രിക്കുന്നുമുണ്ട്
കൂർത്തമുള്ളുകൾ ഏറെയുണ്ട്
നിറമുണ്ട് എനിക്ക് നിറമുണ്ട്
നിറമുണ്ട് എനിക്ക് നിറമുണ്ട്
എൻറെ തലമണ്ടക്കും നിറമുണ്ട്
വെട്ടിത്തിളങ്ങുന്നുണ്ട് ചിന്തകൾ
തീർത്ത സപ്‌തവർണങ്ങളുണ്ട്
പൊള്ളും സൂര്യൻറെ നിറമുണ്ട്
ഉരുകി മരുഭൂമി തീർക്കുന്നുണ്ട്
നിറമുണ്ട് എനിക്ക് നിറമുണ്ട്
മിഴിയിണകൾക്കു നിറമുണ്ട്
രാത്രി തൻ താരാപഥമുണ്ട്
ശരത്കാലചന്ദ്രന്റെ വെളിച്ചമുണ്ട്
വിനിദ്രാ രാവുകളിൽ ഒലിച്ചിറങ്ങുന്ന
കണ്ണീരുമൊത്തിരി മിന്നുന്നുണ്ട്
നിറമുണ്ട് എനിക്ക് നിറമുണ്ട്
നിറമുണ്ട് എനിക്ക് നിറമുണ്ട്
എൻറെ ഞരമ്പുകൾക്കു
നിറമുണ്ട് ഈ ഭൂമിതൻ
നീലിച്ച നിറമുണ്ട് ,സ്‌നഹപ്പുഴ
വറ്റുമ്പോൾ നിറമുണ്ടാകുമോ
ജീർണിച്ചതുമാത്രം തളംകെട്ടുമോ
അത് നിറക്കൂട്ടിൽ തിരയുന്നുണ്ട്
നിറമുണ്ട് എനിക്ക് നിറമുണ്ട്
ഹിംസയാണ് ചുറ്റും
പ്രതീക്ഷയോടെ പുഞ്ചിരിച്ചു മിഴിതുറന്ന
കുഞ്ഞുപൂവിൻ ഇതൾചുണ്ടുകൾ
കടിച്ചുമുറിച്ചു കൊന്നിട്ടു കീടജാതികൾ
തുള്ളിയാടി ഹിംസയാണ് ചുറ്റും
ഹിംസയാണ് ചുറ്റും...
ആ കീടങ്ങളെ നാവുനീട്ടി നക്കിപിടിച്ചു
തിന്നുവാ കൂപമണ്ഡൂകങ്ങളും ചാടി
ചാടി പോകവേ പറഞ്ഞു ഹിംസയാണ് ചുറ്റും
ഹിംസയാണ് ചുറ്റും .
ഇഴഞ്ഞുവന്ന വിഷപ്പാമ്പതാ വിഷംചീറ്റി
കടിച്ചു പിടിച്ചു വളഞ്ഞുപുളഞ്ഞു
പതുക്കെ പതുക്കെ വിഴുങ്ങി
പത്തിവിടർത്തി പറഞ്ഞു ഹിംസയാണ് ചുറ്റും
ഹിംസയാണ് ചുറ്റും .
ചിറകടികേട്ട് ചങ്കിടിച്ചു ചക്ഷുശ്രവണനും
പതുങ്ങുവാൻ നോക്കവേ പക്ഷിരാജൻ
കൊത്തിനുറുക്കി തിന്നും വാനിൽ
വട്ടമിട്ടുപ്പാറി പാടി കൃഷ്ണാ കൃഷ്ണാ
ഹിംസയാണ് ചുറ്റും.
അഹിംസാ മന്ത്രം ഉരുവിട്ടുവന്ന
മഹാത്മാവിന്നെ കശാപ്പുചെയ്തു നാട്ടിൽ
നരഭോജികൾ പല്ലുകൾ കാട്ടിയിളിച്ചു
ഏറ്റുപാടി ഹിംസയാണ് ചുറ്റും.
ഋതുഭേദങ്ങൾ
E verybody coming up with roses red roses Oh! vinca rosea Lot of roses So soft heart, so many roses Feeling the roses rise in the dawn ...