Saturday, 11 April 2020

പൂവാടിയിൽ

എന്തേ ഇവിടാരും മിണ്ടാത്തെ
ധന്യ"മീ പൂവാടിയിൽ
നിത്യ"പ്രേമാ"മയമായി
"അനി"ലനും തഴുകി
പോകവേ "സ്വപ്ന"ങ്ങൾ
പോലെ വീണ്ടും നിറയും
ക്യാമ്പസ്സിൻ  വർണ്ണങ്ങളെ.
താലോലിക്കുവാൻ 
പറന്നെത്തുക ഇവിടെ
ആ "ഓമന"ക്കിളികളെ
കൊത്തിപ്പെറുക്കി പഠിച്ചു
വിത്തുകൾ നട്ടുവളർത്തി
നിത്യവും പൂ ചെടികളെ കരുതിയ
നമ്മൾ ആ അഴകുള്ള കിളികൾ
പലവഴി പറന്നുപോയ കൂട്ടുകാർ.
..................................................................
കാലം വെള്ളവരച്ചുവെങ്കിലും
തൂവലുകൾ കൊഴിഞ്ഞെങ്കിലും
കണ്ടില്ല എന്നുനടിച്ചെങ്കിലും
പൂർണ്ണമായി ഒഴിവാക്കരുതേ
ഈ പൂവാടിയെ .....എഴുതുക
പറയുക ചലപില പാടുക ...
മിണ്ടാതിരിക്കുവാൻ കഴിയുമോ
അലിവുള്ള കിളികളെ
പലവഴി പറന്നുപോയ കൂട്ടുകാർ.
.....................................................................
വേദനകൾ തൻ വേനൽമാറം
കൈയും മുഖവും കഴുകുക
പ്രാർത്ഥിക്കുക കൂട്ടിൽ ചേക്കേറുക
ചങ്ങാതിമാരെ "സന്ധ്യ"യിൽ ശുഭരാത്രിനേരുക .
പുലരിയിൽ സുപ്രഭാതംനേരുക.
ചിറകുവിരിച്ചുമാനത്തുയരെപ്പറക്കുക...
അഴകുള്ള കിളികളെ
അലിവുള്ള കിളികളെ
ഒരുവാക്കെങ്കിലും മിണ്ടിപ്പോവുക.
എന്ന് നീലച്ചിറകുള്ള പക്ഷി

Friday, 10 April 2020

മരിക്കുമെങ്കിൽ ആ മണ്ണിൽ തന്നെ മരിക്കണം

മരിക്കുമെങ്കിൽ ആ മണ്ണിൽ  മരിക്കണം.
അന്നം തരുമാമണ്ണിനോടുണ്ട് സ്നേഹം
എങ്കിലും എന്തോ മരിക്കുമെങ്കിൽ
അകലെയാ മണ്ണിൽ മരിക്കണം
മരിക്കുമെങ്കിൽ ആ മണ്ണിൽ  മരിക്കണം....
മനസ്സിലുണ്ടൊരു മോഹം
ജനിച്ചുവളർന്നു ഓടിക്കളിച്ച മണ്ണിൽ
സസ്യശ്യാമളകേരകേദാരനാട്ടിൽ
വീണുകിടക്കണം ചത്താലും
പട്ടിൽ പൊതിഞ്ഞു ചമഞ്ഞുകിടത്തണം
ശങ്കകളുണ്ട് ശവപ്പെട്ടിയങ് എത്തുമോ ? എന്നിന്ന്
എങ്കിലും എന്തോ മനസ്സിലുണ്ടൊരു മോഹം.
ആറടിമണ്ണിലിറക്കിവെക്കുമ്പോൾ
ആരുമിലേലും അവളും പിള്ളേരും
ഉണ്ടാവും പൂക്കളിട്ടു പ്രാർത്ഥിക്കും.
മണ്ണുമൂടുമ്പോൾ തെങ്ങുo മാവും എള്ളും
ഓരോ പുൽനാമ്പിൻ വേരിലും
മുത്തമിട്ടിട്ടു ആ മണ്ണിലലിയണം
ഒരുകുളിർ മഴപെയ്യും പൂവിടരും
ആ മണ്ണില്ലത്തെ തരികളായിമാറണം
മരുഭൂവിൽ മഹാമാരിയാടുമ്പോൾ
ചകിതമാകുന്നു ഹൃദയo ,മനസ്സിലുണ്ടൊരു മോഹം
ഭീരുവല്ല കടൽ താണ്ടിയ പ്രവാസി
ഏകനായി മരുഭൂവിൽ നിദ്രാവിഹീനനായി
ജീവിച്ചു ഉറ്റവർക്കായി ആടിത്തീർത്തവൻ
എന്നേ ആ ആടുജീവിതം "ഒരോ പ്രവാസി"
മരിക്കാനല്ലപേടി എന്തോ ,മരിക്കുമെങ്കിൽ
മനസ്സിലുണ്ടൊരു മോഹം അത്
"ദൈവത്തിൻ സ്വന്തം നാടുമാത്രം".
Vinod Kumar V

ഓലക്കിളി കൂട്

ഓലക്കിളി കൂട്
കൈതോടിനു അരികത്ത്
തെക്കേത്ത് ഒരു തെങ്ങുണ്ട്
ആ ഒറ്റ കൊന്നതെങ്ങിൽ
തുഞ്ചത്ത് ഒരുകൂടുണ്ട്
മഞ്ഞളിൻ  നിറമുള്ള
കുരുത്തോല ആടാനുണ്ട്
പൂക്കുലകൾ കയ്യിലെടുത്തു
അണ്ണാക്കണ്ണൻ തുള്ളാറുണ്ട്
കിളികള്തന് കച്ചേരി
കാറ്റേകുമിലത്താളo
ഓലക്കിളി കൂടിനൊരു ചാഞ്ചാട്ടം
തന്നനേ താനന തന്നനേ താനന
താനാനെ തന്നനേ താന്നെ താനോ

തെക്കോട്ടും വടക്കോട്ടും
തെങ്ങാകെയനങ്ങുമ്പോൾ
അമ്മക്കിളി ആ കൂട്ടിൽ പുലമ്പാറുണ്ട്
കാലം തെറ്റിമഴപെയ്യും
കടലാകെ തിരയലറുന്നേ
കുഞ്ഞിക്കിളികൾ നനയാവിധം
ഓലകീറുമെടയണം
മഴയൊലിക്കാതെ മിഴിയടക്കാതെ
ആ പവിഴകൂടുകാക്കണം.
തന്നനേ താനന തന്നനേ താനന
താനാനെ തന്നനേ താന്നെ താനോ
വാനം മേലെ മുടിവെടുത്തു
ഇടിമിന്നൽ പറന്നടുത്തു
ഒറ്റകൊന്നതെങ്ങിൽ ആകെ
തീ പടർന്നു അയ്യോ! തീ പടർന്നു.
അമ്മക്കിളി കരഞ്ഞു
മേലേക്കുയർന്ന് പൊങ്ങി;
കുഞ്ഞിക്കിളികൂടോ കരിഞ്ഞു
അല്പപ്രാണികളുമായി തോട്ടിൽവീണു..
തന്നനേ താനന തന്നനേ താനന
താനാനെ തന്നനേ താന്നെ താനോ (2)

Thursday, 9 April 2020

A Wonder Drug

The world needs a Wonder drug
a wonder drug of love
That heals wounds of the heart…
wash the hands to withstand.
don't spit the words hurt like bombs.
Open the gates in the boundaries
Through air through water
Through roads…rapidly
It must reach to hands
prescriptions in the
Angels hand...
Welcomes with care
"Hydroxychloroquine
Penicillin or Paracetamol"
All the Wonder drugs
To overcome the burning pains
The medicines in need
America needs Hydroxychloroquine
India giving that
Italy need doctors
Cuba is giving that
Give and take
Together we can
Care and treat
We need each other
We shall overcome.
Humanity survives
over all viruses...
Vblueinkpot
Vinod kumar V

"വണ്ടർ മരുന്നുകൾ"

സ്നേഹത്തിൻ  "വണ്ടർ മരുന്നുകൾ"
ലോകത്തിന് ഓരോ രോഗത്തിന്നാവശ്യമായി
ഹൃദയത്തിലെ മുറിവുകളെ സുഖപ്പെടുത്താൻ
ആദ്യം കണ്ണുകൾ തുറക്കാം ,വായങ്ങുമൂടുക
അതിരുകളിൽ ഗേറ്റുകൾ തുറക്കുക
വെള്ളത്തിലൂടെ വായുവിലൂടെ
റോഡുകളിലൂടെ… അതിവേഗം
അത് കൈകളിലെത്തിക്കണം
പതിനായിരങ്ങൾ പനിച്ചുവിറച്ചിടുന്നു 
ജീവാമൃതുപോലെ ചുണ്ടുകളിൽ
പകർന്നിടാം ,ദല്ലാളുകൾ വേണ്ട
കുറിച്ചചീട്ടുകൾ നോക്കി മാലാഖമാർ
ശ്രദ്ധയോടെ ആതുരാലയങ്ങളിൽ നിൽപ്പൂ.
"ഹൈഡ്രോക്സിക്ലോറോക്വിൻ ആകാം
പെൻസിലിൻ അല്ലെങ്കിൽ പാരസെറ്റമോൾ "ആകാം
വേദനകൾ മറികടക്കാൻ ആവശ്യമുള്ള മരുന്നുകൾ
ഭക്ഷണപ്പൊതികൾ നൽകാം
അമേരിക്കയ്ക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ
ഇന്ത്യ അത് നൽകുന്നു
ഇറ്റലിക്ക് ഡോക്ടർമാരെ വേണം
ക്യൂബ അത് നൽകുന്നു
പരസ്പരം കൊടുക്കാം തുണയ്‌ക്കാം
പഴിചാരും വാക്കുകൾ അണക്കാം
ആ അണുബോംബുകൾ തൊടുക്കാതിരിക്കാ൦
നമുക്ക് ഒരുമിച്ച് ഉയർന്നിടാം
പാടാം "ലോകാ സമസ്താ സുഖിനോ ഭവന്തു"

തീരാപ്രയാണം

തീരാപ്രയാണം
ഉരുളുന്ന ഭൂമിയിൽ തീരാപ്രയാണം
പ്രകാശരശ്‌മിതൻ കടല്‍തിരകൾ
തൻ ,പൂമണമുള്ള കാറ്റിൻപ്രയാണം.
മുളക്കുന്ന വിത്തുകൾ പിറക്കുന്നു
പല പല ജീവികൾ ,അണുമുതൽ
ആനവരെ  തുടരുംപ്രയാണം
ജീവിതമൊരുതാളത്തിൽ തീരാപ്രയാണം.
ആ യാത്രയിൽ തിരയണം ചിലതൊക്കെ
അലയണം ചിലദേശത്തൊക്കെ.
അവർക്കിടയിൽ മനുഷ്യനോ 
കാണ്ണാപൊന്നിനായി തീരംകാണാ പ്രയാണം
നേടിയതൊക്കെ ആളോഹരി
വീതിച്ചു നൽകി അലിയണം.
ബാക്കിവെച്ചു വീണ്ടുമാദുരാത്മാവിൻ പ്രയാണം
ഈ സ്വർഗ്ഗത്തെ വൈതരണിയാക്കി
ഈശ്വരനെ തേടിപ്രയാണ൦.
അകലെയെവിടെയോ സ്വർഗ്ഗത്തെതേടി
പ്രയാണ൦ ഇല്ലാത്ത നുണപ്രചരണ൦.
മനോഗതികളിൽ വേഷംമാറിയാലും
ചുവടുകൾ വെക്കുമ്പോൾ ചുറ്റുംനോക്കണം
ദുരിതരെ പീഡിതരേം അറിയണം
അകലുമാബന്ധങ്ങൾ  അടുപ്പിക്കണം
അതിനായി പ്രയാണം ജീവിതപ്രയാണം.
തകിടം മറിയുമീ ലോകത്തിൽ
ആ മനുജന്നെ പാഠംപഠിപ്പിക്കുവാൻ
ഇന്ന് കാണുന്നത് അണുവിൻ പ്രയാണം.

Monday, 6 April 2020

കണ്ണകി

കണ്ണകി
കണ്ണകി ദേവി  കണ്ണകി ദേവി
നിറഞ്ഞാടുന്ന  ചിലപ്പതികാരം
നിറച്ചുതന്നത് മൊഴിമുത്തുകൾ
ചിമ്മും ചിലമ്പുകൾ  മാണിക്യക്കല്ലുകൾ
തീർത്തുതന്നതു ഇളങ്കോവടികൾ.
കണ്ണകി ദേവി  കണ്ണകി ദേവി
സ്‌നേഹത്തിൻ മൂര്ത്തിമത്ഭാവമേ
നിൻ കണവനുടെ കൺമണി
കൂടിച്ചേർന്നു വർണ്ണകാഴ്ച്ചകൾ നിറയ്ക്കവേ
ചുറ്റുനിറയുമാ വറുതിയിൽ
വില്ക്കുവാനൊരുങ്ങിയാ പ്രിയ ചിലമ്പുകൾ .
കണ്ണകി ദേവിതൻ ചിലമ്പുകൾ
കണ്ണകി ദേവി  കണ്ണകി ദേവി
കണ്ടുവാ ഭടന്മാരതും കട്ടതല്ലെയെന്നു
നിൻ പതിയും തർക്കിക്കവെ
പഴിചാരി  തലകൊയ്തതുമാറ്റവെ 
ക്ഷുബ്‌ധയാം നിൻ കണ്ണുകൾ
സൂര്യഗോളമായി  രാജ്യസദസ്സിൽ
ജ്വലിച്ചു ചക്രവർത്തിയെ ഭസ്മമാക്കി . 
കണ്ണകി ദേവി കണ്ണകി ദേവി 
പൊട്ടിച്ചെറിഞ്ഞുവോ ആ
ചിലമ്പുകൾ സ്ത്രീ ശക്തിയായിമാറവെ
സ്നേഹചിലമ്പുകൾ കിലുങ്ങി
കുടുങ്ങി ഭൂലോകവും കൊട്ടാരവും
അഗ്നിസ്ഫുലിംഗങ്ങൾ ആളിപ്പടർന്നു
താണ്ഡവമാടും ദേവിയായി ഭദ്രയായി .
Vinod kumar V

വേനൽമഴയെ

വേനൽമഴയെ സ്‌നേഹമഴയെ
എന്തേ ഈ വരവിൽ നീയും
ഇപ്രകാരം ചെയ്യുന്നത് ?
ഇടിയും മിന്നലും ചുറ്റും
നിറയുമ്പോൾ നാട്
പനിച്ചുവിറക്കുകയാണ്
കർണികാരപുഷ്പങ്ങൾ ചിതറി
മാമ്പൂവും മാങ്ങയും പൊഴിഞ്ഞു..
ചങ്കിടികൂട്ടി നീ വേനൽമഴയെ
കൊയ്യതുവെച്ചാ  പാടത്തെ
പൊൻ നെൽക്കതിരും കവർന്നു
വൈക്കോലും ചെളിയിൽ
നനഞ്ഞുകിടന്നു ....
നിന്നെ പുണരാതെ
കിളിവാതിലൂടെ നോക്കിക്കരഞ്ഞു
വേനലിലെ ഉരുകും
എൻ ഹൃദയമറിയാതെ
നടനം തുടർന്നു ....

Friday, 3 April 2020

ആ ചെമന്നപൂവ്.

ആ ചെമന്ന പൂവ്
വിഷമുള്ളുകൾക്കിടയിൽ
ബന്ദിയായിനിന്നാ പൂവേ
നിന്നിൽ കണ്ടത് തുഷാരമോ
അതോനിൻറെ കണ്ണുനീരോ
എന്റെ ഹൃദയത്തിൽ
പതിഞ്ഞ ആ ചെമപ്പ് .
തുടിച്ചതു പരിമണo
പകർന്ന നിശ്വാസമോടെ
നിന്നെ തൊടാൻ ശ്രമിക്കവേ
ഇരുൾ മേഘങ്ങൾ നിറഞ്ഞു
പലതരം വിഷമുള്ളുകൾ
എനിക്ക് ശരശയ്യ തീർത്തു
ചൂണ്ടകൾപോലെ കൊളുത്തി
പിടിച്ചു ഒന്നു പിടയവെ
പൊടുന്നനേയാ മിതളുകൾ
അടർന്നെൻ നെഞ്ചിൽവീണു.
ഹൃദയം ചെമന്ന പൂവ്
എൻ പനിനീർപ്പൂവ് ..

Thursday, 2 April 2020

ദൈവം അദൃശ്യനാണ്

ദൈവം അദൃശ്യനാണ് 
പ്രളയം വന്നപ്പോൾ വഞ്ചിയിൽ
കുറെ ദൂതന്മാരെ അയച്ചു
അവരുടെ കൈയിൽ
പിടിച്ചു അവർ ഉയർന്നു.
ദൈവം കൂടെയുണ്ട്
അവർക്കുവിവരമുണ്ട്.

ദൈവം മഹാമാരിവന്നപ്പോൾ
കുറെ മാലാഖമാരെ അയച്ചു
അവർ ആതുരാലയങ്ങളിൽ
ആശ്വാസമേകി ആ കൈയിൽ
പിടിച്ചു ജീവിതത്തിലേക്ക് നടന്നു.
ദൈവം കൂടെയുണ്ട്
അവർക്കുവിവരമുണ്ട്.

ഇന്നുകണ്ടതോ ചെകുത്താന്‍മാരെ
കല്ലും കുന്തവുമായി മഹാമാരിയിൽ 
ഒരു കൂസലുമില്ലാതെ എറിഞോടിക്കുന്നു
നാടിൻറെ നിലനില്‍പ്പിനായി ദൈവം
നിയോഗിച്ചുവിട്ട ദൈവദൂതരെ.
ചുറ്റുപാടും ചെകുത്താൻ ചിരിച്ചു...
ദൈവത്തിൻ ഇടനെഞ്ച് തകർന്നു.
വിവരദോഷികളെ ......


Wednesday, 1 April 2020

അകത്താര് പുറത്താരു

അകത്താര് ? പുറത്താര്?
അകത്താര് മനുഷ്യനാണെ
പുറത്താര്  മഹാമാരിയാണ്  
അകത്തിരുന്നു കേൾക്കു
കിളിമൊഴികൾ , കാണു
കുട്ടികൾ തൻ കളിചിരികൾ.
വേണമെങ്കിൽ പ്രാർത്ഥനകൾ
നിൻറെ തലക്കകത്തുപല 
ജാതിമതമതുണ്ടെ മദമായി
പുറത്തുവരുമ്പോൾ ഓർക്കുക
തിക്കിക്കയറ്റിതീവ്രവിഷമുള്ള
ആവരണവുമായിവുഹാനിൽനിന്നു
കിലോമീറ്ററുകൾ താണ്ടി
വന്ന ഒരു ചെറിയ ജീവിയാണ്.
വന്നവഴികളിൽ കുരുതിക്കൊറെ
കണ്ടതാണ്  അതിനാൽ
അടച്ചുനിന്നെയൊക്കെ
ശവപ്പെട്ടിക്കകത്താക്കാൻ
നിമിഷങ്ങൾ മതിയാകും.
പ്രചരണങ്ങളും പ്രതാപവും
പെരയ്ക്ക്   അകത്തുമതി
അകത്താര് ? പുറത്താര്?
പുറത്താരു കൊറോണയാണ്.
അകത്താര്പാവം മനുഷ്യനാണ്.
Vinod Kumar V

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...