Monday 6 April 2020

കണ്ണകി

കണ്ണകി
കണ്ണകി ദേവി  കണ്ണകി ദേവി
നിറഞ്ഞാടുന്ന  ചിലപ്പതികാരം
നിറച്ചുതന്നത് മൊഴിമുത്തുകൾ
ചിമ്മും ചിലമ്പുകൾ  മാണിക്യക്കല്ലുകൾ
തീർത്തുതന്നതു ഇളങ്കോവടികൾ.
കണ്ണകി ദേവി  കണ്ണകി ദേവി
സ്‌നേഹത്തിൻ മൂര്ത്തിമത്ഭാവമേ
നിൻ കണവനുടെ കൺമണി
കൂടിച്ചേർന്നു വർണ്ണകാഴ്ച്ചകൾ നിറയ്ക്കവേ
ചുറ്റുനിറയുമാ വറുതിയിൽ
വില്ക്കുവാനൊരുങ്ങിയാ പ്രിയ ചിലമ്പുകൾ .
കണ്ണകി ദേവിതൻ ചിലമ്പുകൾ
കണ്ണകി ദേവി  കണ്ണകി ദേവി
കണ്ടുവാ ഭടന്മാരതും കട്ടതല്ലെയെന്നു
നിൻ പതിയും തർക്കിക്കവെ
പഴിചാരി  തലകൊയ്തതുമാറ്റവെ 
ക്ഷുബ്‌ധയാം നിൻ കണ്ണുകൾ
സൂര്യഗോളമായി  രാജ്യസദസ്സിൽ
ജ്വലിച്ചു ചക്രവർത്തിയെ ഭസ്മമാക്കി . 
കണ്ണകി ദേവി കണ്ണകി ദേവി 
പൊട്ടിച്ചെറിഞ്ഞുവോ ആ
ചിലമ്പുകൾ സ്ത്രീ ശക്തിയായിമാറവെ
സ്നേഹചിലമ്പുകൾ കിലുങ്ങി
കുടുങ്ങി ഭൂലോകവും കൊട്ടാരവും
അഗ്നിസ്ഫുലിംഗങ്ങൾ ആളിപ്പടർന്നു
താണ്ഡവമാടും ദേവിയായി ഭദ്രയായി .
Vinod kumar V

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...