Sunday 19 April 2020

തൊടിയിലെ മരങ്ങൾ കുശുമ്പികൾ

തൊടിയിലെ മരങ്ങൾ കുശുമ്പികൾ
മഴപ്പെണ്ണിന്നെക്കുറിച്ച് പുലർന്നിട്ടും
പറഞ്ഞുതീർന്നില്ല വമ്പുകൾ
തൊടിയിലെ പ്രിയപ്പെട്ട പൂമരങ്ങൾ  
മിറ്റുവീഴുന്നാക്കുളിർമുത്തുകൾ.
നിറഞ്ഞ കൊമ്പുകൾ പറഞ്ഞു
തീർന്നില്ല കുശുമ്പുകൾ കുന്നായ്മകൾ.

പൊലിപ്പും കൂട്ടിപൂങ്കുല്ലയാട്ടി  
ആടിയാടി കൊന്നത്തെങ്ങവൾ
ഓലമടലിലിരിക്കും കിളികളെ
തെങ്ങോലഒരെണ്ണം അടർത്തി
ആട്ടിയോടിച്ചവൾ ആദ്യംപറഞ്ഞവൾ.
 
മഴപെണ്ണിൻ കാലിൽ കണ്ടുവോ 
വജ്രക്കുലുസുകൾ പെണ്ണവൾ
കേമിതന്നെ കടൽതാണ്ടിവന്നേ.
പ്രാന്തിയായി അ ലയുന്നവൾ
എന്തൊരുകേമിയാണവൾ  
കാർമേഘമുടി ചുരുളുകൾ
വീണ്ടു കൊണ്ടുവരുന്നടി
അവൾ മണിമുത്തുകൾ......



തടിച്ചിമാവും കുലുങ്ങിചിരിച്ചു  
അമ്മച്ചിപ്ലാവിനോടും സ്വകാര്യം
പറഞ്ഞു, മഞ്ഞിലകളോടൊപ്പം
സ്വർണ്ണ മാമ്പഴങ്ങൾപൊഴിച്ചു
ഇതുകേട്ട ചൊറിയൻ ചേമ്പും 
ആടി ചെവി കൂർപ്പിച്ചുനിന്നു.

വീണ്ടു കൊണ്ടുവരുന്നെടി
മഴപ്പെണ്ണ് മുന്തിയമുത്തുകൾ...
വല്ലേടത്തും കൊണ്ടു
കൊടുക്കുംമുമ്പേ ചുറ്റുപാടും
ഒരു നെല്ലിടമുത്തെങ്കിലും 
ഓരോ ഇലകളും കരുതണം.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...