Saturday 25 April 2020

ആ ഗുരു ഉദിച്ചുണരും.

ആ ഗുരു ഉദിച്ചുണരും.
ആശ്വാസ കിരണവുമായി
ആ ഗുരു ഉദിച്ചുണരും
ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്ക്
നയിക്കുമീ ,സർവ്വപ്രപഞ്ചഗുരുവേ
നീ നടക്കാൻ പഠിപ്പിച്ചു
പാറിപറക്കാൻ പഠിപ്പിച്ചു
കിളിമൊഴികൾനിറഞ്ഞു
ആടുന്നു കാറ്റിൽ മരച്ചില്ലകൾ ,
പൂത്തുനിറഞ്ഞു ,ഉച്ചക്കു
ആ ഗുരുവിൻറെ കയ്യിലൊരു
പത്രികത്തിക്കരിയുന്നു
അതുചിറകുകൾ കരിക്കുന്നു
ആശ്വാസമേകാതെ കരങ്ങളിൽ
അഗ്നി സ്ഫുരിക്കുന്നു..
സർവ്വപ്രപഞ്ചഗുരുവാനീ
നിത്യവും പാരിനു
മിത്രമാകേണ്ട മിത്രൻ
ഒരു കളിപ്പന്തുപോലെ.
വട്ടംകറങ്ങുന്നുവോ ...
കുറുനരികളെ കൂവി
ക്കുഴയുമ്പോൾ 
കരിഞ്ഞുവീഴുന്നതും
നിങ്ങൾ തന്നെ
നിത്യപ്രകാശമേ
ആശ്വാസമേകുവാൻ
ഉദിച്ചുണരുക..

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...