Thursday 16 April 2020

ചിന്ത

എന്തൊക്കെ ആയിരുന്നു
പണ്ടൊക്കെ  ചിന്ത
അകലം കുറക്കണം
ചെല്ലണമെന്നുചിന്ത.
ചൊവ്വയിൽ ഗർത്തമില്ലാ
തലത്തിലാകൊടികുത്തണം
ഒരുഏലിയനെയെങ്കിലും
കണ്ടു സംസാരിക്കണ൦
മതഗ്രന്ഥങ്ങളിലൂടെ
നരക൦ കാണാതെ
സ്വർഗ്ഗത്തിൽഎത്തണം
പറ്റുമെങ്കിൽ യൂറോപ്പ് കണ്ടു
ഉസ അറബിയംകണ്ടു
എലിമുതൽ പുലിവരെ
കൂട്ടിലാക്കി പുഴുവിനെ
അണുവിനെ മാറ്റംവരുത്തി
കുലുമാലുകൂട്ടി 
പരക്കെ പാരിൽ പറന്നു
നടന്നവർ ഇരിക്കണം
അകന്നിരിക്കണം
അകന്നു നടക്കണം
അകലം കുടുന്നു
ആ വീട്ടിലെത്തുവാൻ
പരക്കെ നടന്നവന്റെ ചിന്ത 

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...