Tuesday 28 April 2020

നീർക്കടമ്പ്

 ആ  നീർക്കടമ്പ്
പുഴയെ പ്രണയിക്കും കാമുകനായി
കരയിൽ നിന്നാ   നീർക്കടമ്പ്
കരിവാളിച്ച കൊമ്പിലെ കരീലപൊഴിച്ചു
ചെഞ്ചെമ്മേ കുളിച്ചൊരുങ്ങി
പുഴയിലേക്ക് ചാഞ്ഞുകിടന്നു നീർക്കടമ്പ്.
നിത്യപ്രണയമായിരുന്നു പുഴയോടെ  
പുഴയാണവനുടെ ആത്മാവ്.
കഴിഞ്ഞകർക്കിടകത്തിൽ തുടങ്ങിയ
തീരാപ്രണയമിതെന്ന് കിളികൾ
പറഞ്ഞിരുന്നു ,ഇനി ഈപുഴ ഇതുവഴി
വരികയില്ലെന്നു൦ വർണ്ണക്കിളികൾ ആ
കൊമ്പിലിരുന്നു  കളിയാക്കിപ്പാടുമ്പോൾ
ഉള്ളം വരണ്ടുപോയോ....
കുളിർമഴ തഴുകവേചില്ലകൾ ഉല്ലലമാടി 
പുഴക്കരയിൽ നിന്നാ നീർക്കടമ്പു 
ഒന്നുചാഞ്ഞു നോക്കി 
ഇടിമിന്നൽ കൈകൊട്ടി ചിരിതുടങ്ങി ,
കാറ്റോ വട്ടം ചുഴറ്റി തൊട്ടു
തൊട്ടില്ലാ കളിതുടങ്ങി.
പുളകിനിയാo  ആ പുഴയുടെ നടനംകണ്ടോ
കെട്ടിപ്പുണർന്നു മുത്തമേകി
പൂക്കൾനൽകി , മുത്തുമണികൾ വാരി
നിത്യാനന്ദമോടെ  മഞ്ഞ  നീർക്കടമ്പ്
പുഴയിൽ എടുത്തുച്ചാടി ഉയിരുനൽകി.
ഇനി ഈപുഴ ഇതുവഴി വരികയില്ലെന്നു൦
പറഞ്ഞ  വർണ്ണക്കിളികൾ കടമ്പിൻ
കദനകഥ ചാഞ്ഞ തെങ്ങിലിരുന്നു പാടി
പുഴയെ പ്രണയിച്ച നീർക്കടമ്പ് .

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...