മരിക്കുമെങ്കിൽ ആ മണ്ണിൽ മരിക്കണം.
അന്നം തരുമാമണ്ണിനോടുണ്ട് സ്നേഹം
എങ്കിലും എന്തോ മരിക്കുമെങ്കിൽ
അകലെയാ മണ്ണിൽ മരിക്കണം
മരിക്കുമെങ്കിൽ ആ മണ്ണിൽ മരിക്കണം....
മനസ്സിലുണ്ടൊരു മോഹം
ജനിച്ചുവളർന്നു ഓടിക്കളിച്ച മണ്ണിൽ
സസ്യശ്യാമളകേരകേദാരനാട്ടിൽ
വീണുകിടക്കണം ചത്താലും
പട്ടിൽ പൊതിഞ്ഞു ചമഞ്ഞുകിടത്തണം
ശങ്കകളുണ്ട് ശവപ്പെട്ടിയങ് എത്തുമോ ? എന്നിന്ന്
എങ്കിലും എന്തോ മനസ്സിലുണ്ടൊരു മോഹം.
ആറടിമണ്ണിലിറക്കിവെക്കുമ്പോൾ
ആരുമിലേലും അവളും പിള്ളേരും
ഉണ്ടാവും പൂക്കളിട്ടു പ്രാർത്ഥിക്കും.
മണ്ണുമൂടുമ്പോൾ തെങ്ങുo മാവും എള്ളും
ഓരോ പുൽനാമ്പിൻ വേരിലും
മുത്തമിട്ടിട്ടു ആ മണ്ണിലലിയണം
ഒരുകുളിർ മഴപെയ്യും പൂവിടരും
ആ മണ്ണില്ലത്തെ തരികളായിമാറണം
മരുഭൂവിൽ മഹാമാരിയാടുമ്പോൾ
ചകിതമാകുന്നു ഹൃദയo ,മനസ്സിലുണ്ടൊരു മോഹം
ഭീരുവല്ല കടൽ താണ്ടിയ പ്രവാസി
ഏകനായി മരുഭൂവിൽ നിദ്രാവിഹീനനായി
ജീവിച്ചു ഉറ്റവർക്കായി ആടിത്തീർത്തവൻ
എന്നേ ആ ആടുജീവിതം "ഒരോ പ്രവാസി"
മരിക്കാനല്ലപേടി എന്തോ ,മരിക്കുമെങ്കിൽ
മനസ്സിലുണ്ടൊരു മോഹം അത്
"ദൈവത്തിൻ സ്വന്തം നാടുമാത്രം".
Vinod Kumar V
No comments:
Post a Comment