Saturday 18 April 2020

വീട്ടുഭാരം ഏന്തുന്നവർ ?

വീട്ടുഭാരം ഏന്തുന്നവർ ?
എടാ ഒച്ചേ നീ ആളു
മിടുക്കനാണ് എന്നും
ചുമലുകൊണ്ടുന്തി
മന്ദം മന്ദ൦ പോകുന്നു.
സ്വച്ഛന്ദ൦ നടക്കുന്നു.
എടാ ആമേ നിനക്കും
കുശാഗ്രബുദ്ധിയാണ്.
കരയിലും കടലിലും
ആമത്തോടുമായി 
മന്ദം മന്ദ൦ പോകുന്നു.
സ്വച്ഛന്ദ൦ നടക്കുന്നു.
ആപത്ത്‌ മണത്താൽ
ഒളിച്ചുകളിക്കുന്നു.
ശാന്തരായി വീഥികളിലൂടെ
വീടും  ചുമ്മിപ്പോകുന്നു.
എന്ത്‌ കൂളായി പോകുന്നു?
നേരെമറിച്ചു ഈ  മനുഷ്യനോ
പ്രതിദിനം വീട്ടുഭാരമേറുന്നു
പ്രതിമാസച്ചിലവോർത്തു
വീട്ടിനുള്ളിൽ ഞെരുങ്ങുന്നു.
പുറത്തോ മഹാമാരി
മാരകയാതന തീർക്കുന്നു.
തോളിൽ വീട്ടുഭാരം കൂടുന്നു.
 

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...