Monday 13 April 2020

ആ വിഷുക്കണിക്കൊന്ന

 ആ വിഷുക്കണിക്കൊന്ന
ആരവങ്ങളും ആനയും മേളവുമില്ലേലും
മേടത്തിൻ സമൃദ്ധിയിൽപ്രഭയോടെ
ആ കൊന്നമരം ഇളങ്കാറ്റിൽ 
കിളികളോടൊപ്പം ചില്ലകളാട്ടി
കാകളികൾ പാടിയാടി  കൈനീട്ടവുമായി
നിൽപ്പൂ ,അമ്പലമുറ്റത്തു നിൽപ്പൂ.
ആ വിഷുക്കണിക്കൊന്ന നിൽപ്പൂ.
എങ്കിലും ആ  പൂങ്കവിളിൽ
കണ്ടു പൊടിയുന്നകണ്ണുനീര്.
എന്തേ എൻ കാർവർണ്ണനും
കൂട്ടുകാരും പൂതണ്ടുകൾ
ഒടിക്കുവാൻ വന്നീല്ല
ആ കളിചിരികൾ കേട്ടീല്ല

കണ്ണാ ,മാറാത്ത മഹാമാരിയിൽ 
പുറത്തേക്കുവരേണ്ടയാരും
പുലർദീപം കാണുമ്പോൾ 
വേണുചുണ്ടിൽമുത്തമിടുമ്പോൾ
പുഞ്ചിരിതൂവിയുണരവെ ,ചിലമ്പുകൾ 
കിണുങ്ങുമ്പോൾ അരികെ
കിളിവാതിലൂടെ തൃപ്പാദത്തിൽ
നിർലീനമാകാൻ വെമ്പുന്ന
കർണ്ണികാരപുഷ്പങ്ങൾ
 ചുറ്റും കാതോർത്തുനിൽപ്പൂ
വിഷുപ്പുലരി കാത്തുനിൽപ്പൂ.
അമ്പലമുറ്റത്തു നിൽപ്പൂ.
ആ വിഷുക്കണിക്കൊന്ന.
Happy and Healthy Vishu to all

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...