Sunday, 12 April 2020

വാല്‌മീകം"

വാല്‌മീകം"
തിന്നുതിമിർത്തു പച്ചയിലകളിൽ
തളിർനാമ്പുകളിൽ കൊഴുത്തു
പരിമണം മേകും പൂച്ചെടികളിൽ ,
ഒത്തിരി കാടത്തം ചെയ്തു കടിച്ചുപ്പറിച്ചു
ചടുലമായി ഉരുണ്ടുചാടി,,,,ആ പുഴു
ബീഭത്സൻകാട്ടാളൻ ചൂരുണ്ടുകിടന്നു.
ഒരുദിനം പുറ്റിനുള്ളിൽകുരുടനായി
എല്ലാംതെജിച്ചു വിവശനായി
പവിഴപ്പുറ്റിനുള്ളിൽ ഒറ്റക്കിരുന്നു.
രാമമന്ത്രം ജപിച്ചുകിടന്നാചെറുപുഴു
പുറ്റിനുളിൽ കടാക്ഷം കാത്തുധ്യാന്നിച്ചിരുന്നു
ഒട്ടിപ്പിടിച്ചനൂലുകൾ കോർത്ത്തുന്നി
വർണ്ണച്ചിറകുകൾ, പാറിപ്പറക്കാൻ
പൊൻ പുലരി കാത്തിരുന്നു.
കുളിർമഴയിൽ കാകളികൾകേട്ട്
ചിത്രശലഭമായി ആ അങ്കുരങ്ങളെ
കരുതുവാൻ ഓമനിക്കുവാൻ
വെഞ്ചാമരമപോലെ ചിറകുവീശി
തലോടി തലോടി ഉണർത്തുവാൻ
വർണ്ണശലഭമായി ഉയർത്തെഴുനേൽപ്പ്.
പുറ്റിനുള്ളിൽപവിഴപ്പുറ്റിനുള്ളിൽ നിന്നും
ഒരു പുഴുവിൻ ഉയർത്തെഴുനേൽപ്പ്.
സദ്ഗുണസമ്പന്നമാ൦ രൂപാന്തരീകരണം.

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...