Monday 20 April 2020

ഭീതിയായി പടരുന്ന വ്യാധി

ഭീതിയായി പടരുന്ന വ്യാധിയിൽ 
നിന്നും കരുത്തരായി ഇറങ്ങണം
ജീവിത കളത്തിലേക്കു നാം
ജീവിക്കാൻ അതിജീവിക്കണം
നമുക്കായി ആതുരാലയങ്ങളിൽ
ദേശവീഥികളിൽ പൊരുതുന്ന
പടയാളിയെ ...ഓർക്കണം
ഭീതിയായി പടരുന്ന വ്യാധിയിൽ 
മനുജാതി ഒരു ജാതിയായി
എഴുന്നേൽക്കുക ഇന്നിതാ.
ഗതാനുഗതികതർ പലരും 
കമന്നുക്കിടന് പഠിച്ചത്തെല്ലാം
തുണക്കാതെ വന്ന 2020
കണ്ണുകൾ തുറന്നു ഇന്നിതാ
മുറിവേൽപ്പിക്കും നാവുകൾ 
കടിച്ചു സ്വയം മൂടിവെക്കുക
സർവ്വചരാചരങ്ങളേ അറിയുക
ഭൂമിതന്നെ സ്വർഗ്ഗ൦  എത്രസുന്ദരം
പാടും കിളികൾ പച്ചപ്പിലാടും പൂക്കൾ 
ഓടിക്കളിച്ചു ഈനാംപേച്ചിയും കൂട്ടുകാരും 
ഒഴുകി ശുദ്ധിയോടെ പുഴകൾ, തഴുകി
കുളിർ കാറ്റുമായി പുലരി ,പറഞ്ഞു
പൊരുതി ജയിച്ചു വരിക വരിക
മറന്നു വിഗൃഹങ്ങൾ ഗ്രന്ഥങ്ങളും
പലജാതികൾ കുരുതിക്കളങ്ങൾ
കൊടികൾ കെട്ടിപ്പൊക്കിയ മതിലുകൾ
തകർത്തു  ജയിച്ചു വരിക മനുഷ്യനായി.
ഭീതിയായി നിറയുന്ന വ്യാധിയിൽ
ഭൂമിയെ കാക്കുവാനവതാരങ്ങൾ വന്നില്ല
പ്രചാരകരോ പ്രവാചകരോ കണ്ടില്ല
പടച്ചട്ടയണിഞ്ഞു പടക്കളത്തിൽ
നിന്നുവാ പടയാളികൾ, പച്ചയാം മനുഷ്യർ
പ്രിയപ്പെട്ട തൂവെള്ളവസ്ത്രമണിഞ്ഞു൦
കാക്കികുപ്പായമണിഞ്ഞും കാത്തത്
കുത്തിയൊലിച്ചെത്തിയ ശവപ്പുഴയിൽ
നിന്ന് നമ്മളെ നമ്മുടെ നാടിനെ....
2020ൽ  വട്ടപൂജ്യങ്ങൾ ഈ രാജ്യങ്ങൾ
വെടിക്കോപ്പുകൾ ബോംബുകൾ
നിറച്ചവർ ,മതിലുകൾ തീർത്തവർ
എന്തുചെയ്യണമെന്നറിയാതെ ഉഴറുമ്പോൾ
ഓർക്കുക ഇനിവരുന്നതും യുദ്ധം
ജൈവായുധ യുദ്ധം അതിനോട്
പൊരുതുവാൻ  വേണ്ടത് ഹൃദയത്തെ
അറിയുമീ  മനുഷ്യ സ്നേഹികൾ .
ഹൃദയത്തിൽ നിന്നും അവർക്കായി
നന്ദി ഒരായിരം സ്നേഹപ്പൂക്കൾ ...

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...