അപരിചിതൻ
പിന്നിൽ കരിഞ്ഞവഴിയുണ്ട്
വേദനതൻഭാണ്ഡവുമായി
പൊള്ളും മണലിൽ വരികയാണ്
എന്നെ നീ മാടിവിളിക്കു൦ പോലെ
മുമ്പിലൊരു തൂവൽപോലെ
കുളിരേകി തലോടാൻ
നിൽക്കുക നീയാണ് എൻറെ മുമ്പില്ലെ
പച്ചപ്പു൦ പ്രതീക്ഷയും സ്വപ്നവും നീയാണ്.
കെട്ടിപ്പിടിച്ചു നിന്നോട്ടെ
ആ തണലിൽ ഇത്തിരിനേരം
പക്ഷേ കണ്ടതോ പൊട്ടിപൊളിഞ്ഞ
മേനിയിൽപുറത്തേക്കൊലിക്കുന്ന
സ്രവങ്ങൾ,നീ എനിക്ക്
അപരിചിതൻ .....
No comments:
Post a Comment