Wednesday, 5 June 2019

പാറി പറക്കട്ടെ പൂമ്പാറ്റകൾ

പാറി പറക്കട്ടെ പൂമ്പാറ്റകൾ
പാറി പറക്കട്ടെ പൂമ്പാറ്റകൾ
പൂവനം ആകട്ടെ വിദ്യാലയം
ചിരിച്ചും കളിച്ചും ചിന്തിച്ചും
നേടുക അറിവിൻ അദ്ധ്യായങ്ങൾ
ആശംസകൾ ആശംസകൾ. 

അപ്പോൾ ജാഗരൂകരാകുക ,
ആകുഞ്ഞു തോളിൽ പുസ്തക
ചുമടുകൾ കൂടുമ്പോൾ ,
നടുവളഞ്ഞു മുഖം കുനിച്ചും
സ്വപ്‌ന പടവുകൾ കയറുമ്പോൾ
ആരെന്ന് കാണാതെ കൂട്ടിയിടിക്കും
ആ ചിറകാൽ പറക്കാൻ കഴിയാതെ
വഴികൾ തെറ്റി ,ദൂരക്കാഴ്ച മങ്ങി
വീശിയടിക്കു൦ കാറ്റിൽ ചിലർ
നിറ ഭാവങ്ങൾ മങ്ങിവീഴുന്നു . 

പാറി പറക്കേണ്ട പൂമ്പാറ്റകൾ.
"വീഴുന്നത് തോൽവിയല്ല" നിറങ്ങൾമങ്ങുന്നതും
തരംതിരിക്കൽ അല്ല ..
ആ ചിറകുകൾ തലോടൂ ,
"ഒരു വാക്കായി' ഉയർന്നു പറക്കാൻ
മനസിന് ശക്തി പകരൂ.
ഒത്തിരി ഉദ്യാനപാലകരുള്ളപോൾ
പാറി പറക്കട്ടെ പൂമ്പാറ്റകൾ .
വിനോദ് കുമാർ വി

ചരമവഴിയിൽ

ചരമവഴിയിൽ
ചോല മരങ്ങൾ മുറിക്കുമ്പോൾ
ചോരപുല്ലുകൾ കിളിർക്കുന്നു
കാറ്റും മഴയും പുഴയും നിലക്കുന്നു
തീതുപ്പും സർപ്പങ്ങൾ വാപൊളിച്
അടർന്നു വീഴും ഓരോ കൂട്ടിൽ
മുട്ടകൾ നക്കിഗ്രസിക്കുന്നു
തള്ള കിളികൾ കരഞ്ഞു പറക്കുന്നു
ഭൂമിക്കു പട്ടട ഒരുക്കിയ നമ്മൾ
ചരമകുറിപ്പുകൾ എഴുതുന്നാ
ലോക പരിസ്ഥിതി ദിനം .
ഓർക്കാ൦ ചരമവഴിയിൽ കരുതിവെക്കാo ,
അസ്ഥിത്തറക്കൊരു പ്ലാവ്
ചുടലപ്പറമ്പിൽ ഒരു തെങ്
ചിത ഒരുക്കാൻ ആ നാട്ടുമാവ്.

Tuesday, 4 June 2019

കുറ്റക്കാർ കടവാവലുകളോ

 കുറ്റക്കാർ കടവാവലുകൾ
നട്ടു വളർത്താം കാട്ടിലൊരു വാഴ
നട്ടു വളർത്താം കാട്ടിലൊരു പേര
നട്ടു വളർത്താം കാട്ടിലൊരു മാവ്
നമുക്കൊരുകാം ആ ആവാസസ്ഥാനം.


നോക്കുവിൻ മണക്കുന്ന ചന്ദനതടികൾക്കു
കാട്ടിൽ ഒത്തിരി കാവലുണ്ട്
പുഹച്ചൊന്നു തുപ്പുന്ന കഞ്ചാവിൻ തൈകൾക്കും
കാട്ടിൽ അങ്ങൊത്തിരി കാവലുണ്ട്
സന്ധ്യക്കു നമ്മുടെ തോപ്പിൽ നോക്കിയാൽ
ആ മരങ്ങളും വിളഞ്ഞപഴങ്ങളും
പ്ലാസ്റ്റിക്ക് വലകളിൽ പൊതിഞ്ഞും വെച്ചിട്ടുണ്ട്
പലായനം ചെയ്യുന്ന പക്ഷികൾക്ക് ചേക്കേറുവാൻ
കാട്ടിൽ പോലും പൂത്തുകായിക്കും "ആ മരങ്ങളില്ലാ".

കുറ്റക്കാർ കടവാവലുകളോ പടപുറപ്പാടുപോലെ.

ചുറ്റിത്തിരിഞ്ഞു പറവകൾ ,
കറുത്ത ചിറകു വിശി ചെകുത്താനെപ്പോലെ
മലകൾ താണ്ടി പുഴകൾ താണ്ടി തേൻകനികൾ തേടിവന്നു
അവർ പറന്നിറങ്ങി പഴങ്ങൾചപ്പികുടിച്ചു
ശാഖകളിൽ തൂങ്ങിക്കിടന് പൊട്ടിച്ചിരിച്ചു.
പൂക്കളിൽ പരാഗണ൦ നടത്തി ...
വിദൂരങ്ങളിൽ വിത്തുകൾ വിതറി പാറുമ്പോൾ
ഇലക്ട്രിക്ക് കമ്പികളിൽ ചിറകുകൾ കരിഞ്ഞ്‌കിടന്നു.

ആ പക്ഷികൾ ചീറ്റിയ ഉമിനീരിൽ വികല്പമാം
വൈറസുകൾ, മനുഷ്യരിൽ പകർച്ചവ്യാധിയേകി
പഴങ്ങൾ കഴിച്ചാൽ പനിച്ചു വിറക്കും അവസ്ഥയായി .

ഇതു നിലനില്പിനുവേണ്ടിയുള്ള യുദ്ധം. 
വീണ്ടും നമ്മുക്കായി കാടുകേറാം
നട്ടു വളർത്താം കാട്ടിലും ആ മരങ്ങൾ
നമുക്കൊരുകാം പക്ഷികൾക്കായി ആവാസസ്ഥാനം.

vblueinkpot.blogspot.com

Monday, 3 June 2019

മനസിലും ആ പുഴുക്കൾ .


മനസിലും ആ പുഴുക്കൾ .
കറുപ്പും വെളുപ്പും പുഴുക്കൾ നുരച്ചു
അടർന്നുവീഴുന്ന കായ്കനിയിൽ പോലും
മനുഷ്യൻറെ മനസിലും ആ പുഴുക്കൾ നുരച്ചു.
പുഴുക്കുത്തുകൾ ഏറ്റ പഴത്തിൻ 
ഉള്ളിലെ  വിത്തുകൾ വിളറാതെ,
വീണ്ടും ചീഞ്ഞ മണ്ണിൽ തന്നെമുളച്ചു.
പ്രാർത്ഥനയോടെ പ്രകാശപൂരിതമാകും
ചില്ലകൾ  വാസനപൂക്കൾ തീർത്തു.

മനസ്സിൽ കിടന്ന ആ പഴയപുഴുക്കൾ
യഥേഷ്ടം ചേരിക്കാർക് പകർന്നുകൊടുത്തു.
ശരീരം ചീഞ്ഞപ്പോൾ വീണ്ടും
മണ്ണിൽ നിറച്ചു അപ്പോഴേക്കും
ആ മരത്തിൽ തേൻകനികൾ നിറഞ്ഞു .
പക്ഷെ ,ദോഷവിചാരത്തോടെ കാറ്റിൽ നിറഞ്ഞു.
വീണ്ടും കറുപ്പും വെളുപ്പും ആ പുഴുക്കൾ .

Sunday, 2 June 2019

ആ തടവറയിൽ.

The prisoner waits for the last wage..
ആ തടവറയിൽ.
ആ മേനിയിൽ ചോനൽ ഉറുമ്പുകൾ അലയുന്നു
കൊതുകുകൾ തൻ അടിവയർ തുളുംബിയിരിക്കുന്നു.
ബന്ധനസ്ഥനായി,വെറുക്കപെട്ടവനായി അയാളുടെ ജീവിത൦ ആ തടവറയിൽ.
കിട്ടുന്നുണ്ട് തീറ്റയും കുടിയും നിത്യവും
കാത്തുനിന്നു വാങ്ങിക്കഴിച്ചു തടവറയിൽ
കിടക്കുമ്പോൾ മനുഷ്യ രക്തത്തിൻ ഗന്ധം.
ചുറ്റും നരകിച്ച ആ നാലുഭിത്തിക്കൾ ..
ഉണർത്തുന്ന ചിത്തഭ്രമത്തിൽ അലറുന്നു.
ഉണങ്ങാത്ത മുറിവുമായികിടക്കുകയാണ്
പഴന്തുണികൾക്കിടയിൽ നിന്നും
ചുണ്ടനെലി കീ കീ കരഞ്ഞു ചാടിപ്പോകവേ
അയാൾ ഞെട്ടി ,ഭിത്തികൾ തപ്പിത്തടഞ്ഞു
ഭാവങ്ങൾ മാറിവരുന്ന ബാന്ധവങ്ങൾ.
ദാരിദ്യം മുതലാക്കി ആ വിശ്വാസപ്രമാണം
അയാൾക്കായി തടവറകൾ തീർത്തു.
ആ ചുവരുകളിൽ നിറം കൂടുന്നു..
തടവറകൾ തൻ എണ്ണംകൂടുന്നു ,
സ്വയംശപിച്ചയാൾ, ആർക്കോവേണ്ടി തടവറയിൽ .
ആത്മപരിശോധനകൾ ഇനി ആർക്കുവേണ്ടി
ഒച്ചുപോൽ ഇഴയുന്ന ആ നിയമവ്യവസ്ഥിതികളിൽ
കണ്ണുംനട്ട് കാതോർത്തൂ ആരാച്ചാർക്കായി,
അയാൾ കാത്തിരിക്കിന്നു,"പാപത്തിൻ ശമ്പളം മരണം"

ബീഡികുറ്റികൾ

ബീഡികുറ്റികൾ
മുത്തച്ഛൻ പുകച്ചു വലിച്ചെറിഞ്ഞ
ആ ബീഡികുറ്റികൾ,
ജനാലയിലൂടെ ആരും കാണാതെ
എടുത്തു കൊണ്ടുപോയി
തെക്കുവശത്തായി നിൽക്കുമാകച്ചിത്തുറുവിൻറെ
മറയിൽ ഇരുന്നു കൗതുകമോടെ
കൂട്ടുകാരനുമൊത്തു വലിച്ച് ചുമക്കുമ്പോൾ ,
രണ്ടുഈർക്കിൽ വടികൊണ്ടു മുത്തച്ഛൻ
തന്നെ വന്നു കണ്ട്തന്നൂ
പട പട തുടക്കിട്ടു രണ്ടെണ്ണം.
എന്നിട്ടു പറഞ്ഞു കുട്ടിക്കളിയാണോ ഇത്,
ചുമച്ചതു കൊണ്ടറിഞ്ഞു അല്ലെങ്കിൽ
വൈക്കോല്‍ ആകെ തീപടരുമായിരുന്നു
കരഞ്ഞെങ്കിലും പൊല്ലാപ്പ്‌ മനസിലായി.
ചുമച്ചു൦ കുരച്ചു൦ തീപടർത്തും
ആ ബീഡികുറ്റികൾ വേണ്ടെ വേണ്ട.

Thursday, 30 May 2019

ആ പാവകൾ sex dolls

 
ആ പാവകൾ
പാവകൾ തൻ വില്പന ആദായ വില്പന
മനോഹരമാം കണ്ണുകൾ ഉരുട്ടി നോക്കുന്ന പാവകൾ.
ആദ്യമൊക്കെ മിന്നും കുപ്പായമിട്ടു
ആടി കൈകൊട്ടിചിരിച്ചു ചലിക്കുന്ന പാവകൾ.
ഇത്തിരി തുണിമാറിയാൽ ആ തടിയിൽ
ലജ്ജ തോന്നിക്കും മൂർത്തിഭാവങ്ങൾ
അത്യാര്‍ത്തികൂടിയ ഉപഭോക്തൃലോകo
മറന്നു ബന്ധങ്ങളും , ശില്പഭംഗികളും.
എല്ലാം ഇവിടെ പ്രദർശനവസ്തുക്കളാക്കി
വികലമാക്കി വശീകരിക്കുന്നു വീണ്ടും ഒരു തലമുറയെ
മെഴുകുമേനികൾ വീണ്ടും ഉടച്ചു വാർക്കുന്നു
ഒരു വ്യാപാരമുദ്രയോടെ "വില്പനയ്ക്ക് ഒരു സംസ്കാരം"
ഇത് ബന്ധങ്ങളുടെ വിൽപ്പനയാണ്
ഇത് ആത്മീയതയുടെ വിൽപ്പനയാണ്
ഇത് വികാരങ്ങളുടെ വിൽപ്പനയാണ്
കൊത്തിവെച്ച ദാരുശില്പങ്ങൾ അല്ല ,
സിരകളിൽ ശീഘ്രമാ കാമക്രീഡകൾ
നുരഞ്ഞുപൊങ്ങി തിമിരമായി
മനുഷ്യൻ അവിടെയും പുണർന്നുകിടക്കുന്നു.
ആ പാവകൾ ഡിംമ്പികയായിചിരിക്കുന്നു.

Wednesday, 29 May 2019

നാമജപഘോഷം.

അമ്പലത്തിൽ കന്മതിലിനോട്
ആ ചേർന്നുനില്കും ആൽമരത്തിൻ
ചില്ലകളിൽ സന്ധ്യാനേരം
കേൾക്കാം നാമജപഘോഷം.
എന്നും ആ നാമജപഘോഷo.

ദീപാരാധനക്ക് തിരുമേനി
ശ്രീകോവിൽ നട അടച്ചു
നാരായണ ശ്ലോകകങ്ങൾ
ഉരുവിടും നേരം ...

ആ നാളിൽ അമ്പിളിപാൽ പൊയ്കയിൽ
കുളിച്ചു തോർത്തി ചിറകുടഞ്ഞാ
ചേക്കേറും ചില്ലകളിൽ നാട്ടുകിളികൾ 
പല പല ശ്രുതികൾ  മീട്ടി
ചമ്രംപൂട്ടിയിരുന്നു പ്രണമിക്കുന്നു.

ചന്ദം മണക്കും കാവിൽ നിന്നും
മിന്നും ചിന്ന ദീപങ്ങളുമായി ഓടിയെത്തി
മിന്നാ മിന്നികൾ ആ തരുവിൽ
ആയിരം വിളക്കു കൊളുത്തുന്നു.

തങ്കമണികൾ കിലുങ്ങി
ശംഖിൻ  ധ്വനിമുഴങ്ങി
സോപാന വാതിൽതുറക്കവേ
ഏവർകും പുഷ്പവർഷമേകി 
ആ മരം സംതൃപ്തിനേടുന്നു ..
എന്നും നാമജപഘോഷo ഒരുക്കുന്നു.


Monday, 27 May 2019

മേഘഗവ്യം

  മേഘഗവ്യം
ഒരുപക്ഷെ ഈ ഭൂമിയിൽ
എനിക്ക്‌ ദിവ്യ സിദ്ധികിട്ടിയാൽ
ഭൂസ്വാമികൾ അറിയാതെ
ഒരു പിടി മണ്ണിൽ പാനീയപാത്രങ്ങൾ തീർക്കും .
ഗിരിശിഖരങ്ങളിൽ കയറി
ദിക്പാലന്മാർ അറിയാതെ
മേഘങ്ങളെ നിങ്ങളെ പാൽപേടയാകും .
ധരാധരങ്ങളിൽ തട്ടി ചിതറാതെ
ധൂമധൂളികളിൽ മലിനമാകാതെ
എൻ കൈകളിലെ പാനീയ പാത്രത്തിൽ വാങ്ങും .
ഈ മേഘങ്ങൾ  നവനീതമല്ലോ
കാത്തിരിപ്പൂ നികുഞ്ജങ്ങളിൽ കിളികൾ ,
നഗ്നരാ൦ മെലിഞ്ഞ പുണ്യനദികൾ .
പൊള്ളുന്ന ഭൂഖണ്ഡങ്ങളിൽ മാനവ ഹൃദയങ്ങൾ .

ഈ സ്നേഹഗവ്യം ഇങ്ങനെ നൽകി
ആനന്ദാനുഭൂതിയിൽ പാൽപേടകൾ
പാനീയപത്രങ്ങൾ തീർത്തും ..
അലഞ്ഞു സ്വപ്നം കണ്ടുനടക്കും
മധുരം അമൃതം ഈ മേഘഗവ്യം .


Sunday, 26 May 2019

അച്ഛൻറെ പാട്ട്

അച്ഛൻറെ പാട്ട്
അച്ഛൻ പാടും ആ ഗാനം കേൾക്കാ൦
മകളെ പൊൻ മകളെ ആ സുദിനംനാളെ
നിനക്കായി നേരുന്ന ആശംസകൾ.
രാക്കുയിലായി നിർത്താതെ പാടാം
മയിലായി പീലിവിരിച്ചു ആടാം
നക്ഷത്ര ദീപങ്ങൾ മിന്നുമ്പോൾ
രാവിൽ നിലാവിൻ പുഞ്ചിരി തീർക്കാം.
അച്ഛൻറെ മാറിൽ സ്നേഹച്ചൂടിൽ
ഉറക്കി വളർത്തി വലുതാക്കി
മംഗല്യ പന്തലിൽ നവവധുവായി
വരുന്നതുകാണാൻ കനവുകൾ
കണ്ടു അനന്തശക്തിയായി പാടാം
അപ്പോൾ വിധിയോ തീർത്ത മൃതിയിൽ
ആ താതന്‍വിടപറയും രാവായി.
ഇടറും സ്വരമായി വിതുമ്പി വിതുമ്പി
കാറ്റിൽ ആ ഗാനം നിശ്ശബ്‌ദമായി.

കുഞ്ഞിന് പേരിടൽ ചടങ്ങ്‌.

കുഞ്ഞിന് പേരിടൽ ചടങ്ങ്‌.
"ചരിത്രം" മൂന്നു കുഞ്ഞുങ്ങൾക്കുപേരിട്ടു.
ആ സൽപ്പേരുകൾ അന്ന് നാടറിഞ്ഞു
ഏഴ് ദിവസം എടുത്തു രാജ്യം അറിഞ്ഞു
ഇരുപത്തിയെട്ടുദിവസംകൊണ്ടു ലോകമറിഞ്ഞു
അവരുടെ പാൽമൊഴികൾ മാറി
അവർ ശാഠ്യംപിടിച്ചു ..
അവരെ സംവവത്സരങ്ങൾ കൊടും കാട്ടിൽ,
മരുഭൂവിൽ ,നരക ജീവിതങ്ങൾ അറിയാൻവിട്ടു.
യാതനകൾ ലോകത്തോടു പറഞ്ഞപ്പോൾ ക്രൂശിലിട്ടു.
ദൈവം അവരെ തിരികെ വിളിച്ചു
അവരുടെ മനോഹരചരിതങ്ങൾ
മാതൃകയാക്കി സ്തുതിച്ചു...
"ഇക്കാലത്ത്‌" പിന്നെയും അവരുടെപേരുകൾ
പര്യായപദങ്ങൾ ഓരോ കുഞ്ഞിനും കൊടുത്തു.
പേരിലും പിന്നെ സ്പർദ്ധവളർന്നു.
കൊടുക്കു പുതിയ പുതിയ പേരുകൾ
രാജ്യം സൃഷ്ഠിച്ചാ അഹിംസാവാദിതൻപേരും .
മാറ്റുവിൻ ചട്ടങ്ങളെ പറഞ്ഞ വിപ്ലവക്കാരന്റെ പേരും .
ഇന്ന് നേതൃപാടവമുള്ള നേതാവിൻറെപേരും.
ഭാവിയിൽ ആ കുഞ്ഞുങ്ങൾ കീർത്തികേൾക്കും
സ്പർദ്ധ വളർത്തരുത് ഇനി പേരിൻറെ പേരിൽ.
"സത്കർമ്മമല്ലേ കുലീനജാതി .
സത്പേരു മനുഷ്യൻ എന്നും".
Vinod Kumar V

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...